പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ രണ്ട്മാസമായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഷഹീന്‍ബാഗ് പ്രതിഷേധം മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച വൈകിട്ടാണ് ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മാസത്തോളമായി ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കോടതി മധ്യസ്ഥത വഹിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഡ്ഗെ, സാധ്ന രാമചന്ദ്രന് എന്നിവരെ നിയോഗിച്ചത്.
ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതി മധ്യസ്ഥത വഹിക്കാന്‍ രണ്ടംഗ സംഘത്തെ നിയോഗിച്ചത്. പ്രതിഷേധക്കാരുമായി സംവദിക്കാനുള്ള ദൗത്യമാണ് ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പ്രതിഷേധക്കാരെ പിന്തുണക്കുന്ന മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ളയോട് സംസാരിക്കാനും അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നിങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സുപ്രീം കോടതിയില്‍ നിയമം ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ റോഡ് ഉപയോഗിക്കാനും കടകള്‍ തുറക്കാനുമുള്ള ?എന്നാല്‍ നമ്മളെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ട്. നിങ്ങള്‍ മറ്റുള്ളവരെ ചവിട്ടിമെതിക്കരുതെന്നും സാധ്ന രാമചന്ദ്രന് പ്രതിഷേധക്കാരോട് പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ ചര്‍ച്ച വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മധ്യസ്ഥസംഘം അത് സമ്മതിച്ചില്ല. ഒടുവില്‍ ചര്‍ച്ച മാധ്യമങ്ങളുടെ മുന്നില്‍ വേണമെന്ന ആവശ്യം സമരക്കാര്‍ ഉപേക്ഷിച്ചു. വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട് ആരാഞ്ഞു. ലോകത്തിന് മാതൃകയാകുന്ന ഒരു പരിഹാരം ചര്‍ച്ചയിലൂടെ ഉരുത്തിരിയണമെന്ന് സമരക്കാരോട് സാധന രാമചന്ദ്രന് നിര്‍ദേശിച്ചു.
ഷഹീന് ബാഗിലെ പൊതു റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിക്കുകയും സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മധ്യസ്ഥസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. സമരക്കാരുമായി സംസാരിക്കാന്‍ മധ്യസ്ഥസംഘത്തിന് ആരുടെയും സഹായം തേടാമെന്നു നിര്‍ദേശിച്ച കോടതി, അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: mediators who appointed by supreme court met shaheenbagh protesters
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.