മാസ്ക് ഉപയോഗത്തിൻ്റെ രീതികളും പ്രാധാന്യവും സമൂഹത്തിൽ എത്തിക്കുന്നതിനായി ബോധവൽക്കരണ ഹ്രസ്വചിത്രവുമായി മെഡിക്കൽ വിദ്യാർത്ഥികൾ. കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കേണ്ട സാഹചര്യത്തിലാണ് മാസ്ക് ധരിക്കുന്നതിന്റെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കി തരുന്ന ഹ്രസ്വചിത്രങ്ങൾ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ തയ്യാറാക്കിയിട്ടുള്ളത്. മാസ്ക് ധരിക്കുന്നതിനോടൊപ്പം അത് കൃത്യമായ രീതിയിൽ തന്നെ കൈകാര്യം ചെയ്തിതില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമാകും ഉണ്ടാവുകയെന്നും ചിത്രം ബോധ്യപ്പെടുത്തുന്നു.
എൻ 95, സർജിക്കൽ മാസ്ക്, തുണി മാസ്ക് ഇവയിൽ ഏതായാലും ധരിച്ചു കഴിഞ്ഞാൽ അതിന്റെ മുൻവശം തൊടാതിരിക്കുക എന്നത് പ്രധാനമാണ്. അതുപോലെ തന്നെ മാസ്ക് ഉപയോഗശേഷം അഴിച്ചുമാറ്റുമ്പോഴും പിന്നിൽ മാത്രമേ സ്പർശിക്കാവൂ. ധരിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുന്നത് മാസ്ക് ധരിക്കുന്നത് പോലെ പ്രാധാന്യം ഉള്ളതാണെന്നും ചിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ഹ്രസ്വചിത്രം ജില്ലാ കളക്ടർ എസ് സുഹാസ് ലോഞ്ച് ചെയ്തു.
ഡാറ്റ എൻട്രി, കോണ്ടക്ടറ് ട്രെയ്സിങ് തുടങ്ങിയ വർക്കുകൾ ഏറ്റെടുത്ത് ഒരുമാസത്തോളമായി കൊറോണ കൺട്രോൾ റൂമിൽ സേവനം ചെയ്തു വരുന്ന എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജുകളിലെ 22 ഓളം എം ബി ബി എസ് വിദ്യാർത്ഥികളാണ് ജോലി തിരക്കുകൾക്കിടയിലും ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തും അഭിനേതാവുമായ അനിൽ പെരുമ്പളവും മെഡിക്കൽ വിദ്യാർത്ഥികളായ കളമശേരി മെഡിക്കൽ കോളേജിലെ നൗഷിക് കെ, വൈഷ്ണു, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ റിയാസ് എ.എം, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹാരി സലീം, അമൽ സുരേഷ്, ആദർശ് പി വി, അമീറ ബീഗം, മീഡിയ വിദ്യാർഥിയായ അഭിനാസ് ജാഫർ ‚ടിനു കെ തോമസ് എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.