18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 7, 2025
March 4, 2025
February 9, 2025
January 28, 2025
January 27, 2025
January 23, 2025
January 17, 2025
January 6, 2025
January 3, 2025

ചെെനയിലെ മെഡിക്കല്‍ പഠനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2022 10:36 pm

ചൈനയിൽ മെഡിസിൻ പഠിക്കാൻ പദ്ധതിയിടുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ. മോശം വിജയശതമാനം, ഔദ്യോഗിക ഭാഷയായ പുട്ടോങ്‌ഹുവ നിർബന്ധമായും പഠിക്കൽ, ഇന്ത്യയിൽ ജോലി ചെയ്യാൻ യോഗ്യത നേടുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയത്. ചൈനയിലെ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിൽ രണ്ട് വർഷത്തിലേറെയായി വിസ നിരോധനം മൂലം തിരികെ പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ നിര്‍ദ്ദേശം.

ഔദ്യോഗിക കണക്കുകൾ പ്രകാരം 23,000 ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ വിവിധ ചൈനീസ് സർവകലാശാലകളിൽ ചേർന്നിട്ടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും മെഡിക്കൽ വിദ്യാർത്ഥികളാണ്. രണ്ട് വർഷത്തെ കോവിഡ് വിസ നിയന്ത്രണങ്ങൾക്ക് ശേഷം, ചൈന അടുത്തിടെ തിരഞ്ഞെടുത്ത കുറച്ച് വിദ്യാർത്ഥികൾക്ക് വിസാ അനുമതി നൽകിയിരുന്നു. 

എന്നാല്‍ മറ്റു ചില കാരണങ്ങളാല്‍ അവരിൽ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും മടങ്ങാൻ കഴിഞ്ഞില്ല. അതേസമയം, ചൈനീസ് മെഡിക്കൽ കോളജുകൾ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പുതിയ വിദ്യാർത്ഥികൾക്കായി എൻറോൾമെന്റ് ആരംഭിച്ചിട്ടുണ്ട്. 2015 നും 2021 നും ഇടയിൽ ഇന്ത്യയിൽ പരിശീലനത്തിന് യോഗ്യത നേടുന്നതിന് ആവശ്യമായ പരീക്ഷയിൽ 40,417 വിദ്യാർത്ഥികളിൽ 6,387 പേർ (16 ശതമാനം) മാത്രമാണ് പാസായത്. 

Eng­lish Summary:Medical Stud­ies in Chi­na: Cau­tion for Indi­an Students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.