കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ചതോടെ തമിഴ്നാട്ടിൽ ലോക് ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. 15 ദിവസത്തേക്കു കൂടി ലോക് ഡൗൺ നീട്ടണമെന്നാണ് സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ ശുപാർശ.
കൊറോണ വ്യാപനം തടയുന്നത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി 19 അംഗ മെഡിക്കൽ പ്രൊഫഷണലുകളുമായി വീഡിയോ കോൺഫറൻസിൽ ചര്‍ച്ച ചെയ്തു. തമിഴ്നാട്ടില്‍ ഇതുവരെ 838 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക് ഡൗൺ ഏപ്രില്‍ 14 ന് അവസാനിക്കുമെങ്കിലും കൊറോണ വൈറസ് വൈറസിന്റെ വ്യാപനം അതിവഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ വിവിധ സംസ്ഥാനങ്ങൾ ലോക് ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഏപ്രില്‍ 14 ന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹികവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക് ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.