Sunday
21 Jul 2019

ജിന്‍സ് കെ ജോര്‍ജിന്റെ ചികിത്സ ധനസഹായത്തിനായി നാടിന്നിറങ്ങും

By: Web Desk | Saturday 18 November 2017 9:00 PM IST

തിരുവല്ല:

വ്യക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നഗരസഭ മൂന്നാം വാര്‍ഡ് നിവാസിയായ കൊട്ടയ്ക്കാട്ട് കാരപ്പള്ളില്‍ വീട്ടില്‍ ജിന്‍സ് കെ ജോര്‍ജിന്റെ അവയവ മാറ്റശസ്ത്രക്രിയക്ക് കൈത്താങ്ങുമായി കടപ്ര ഗ്രാമമൊന്നാകെ ഇന്ന് ഇറങ്ങും. ജീവന്‍ രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ധനസഹായ സമാഹരണം നടത്തുന്നത്. അഞ്ച് ലക്ഷം രൂപ ലക്ഷ്യം വെച്ചാണ് രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ സമാഹരണത്തിനായി ഒരുങ്ങുന്നത്. മാതാവ് വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും ചികിത്സ ചിലവിന് പണമില്ലാതെ കുടുംബം കടുത്ത വിഷമത്തിലായിരുന്നു. ജിന്‍സ് വിവാഹിതനാകാനൊരുങ്ങവേയാണ് രോഗം പിടിപെട്ട വിവരമറിയുന്നത്. പണമില്ലായ്മയുടെ പേരില്‍ ഒറ്റ ജീവനും നഷ്ടപ്പെടരുതെന്ന ആശയം കടപ്രയില്‍ പ്രാവര്‍ത്തികമാക്കുകയാണ് ഒരുകൂട്ടം മനുഷ്യസ്‌നേഹികള്‍. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായിട്ടുള്ള സമിതിയാണ് ധനസഹായത്തിന് ചുക്കാന്‍പിടിക്കുന്നത്. സമിതി ചെയര്‍മാന്‍, ജന. കണ്‍വീനര്‍, രോഗിയുടെ വാര്‍ഡ് മെമ്പര്‍ എന്നിവര്‍ ചേര്‍ന്നു തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിക്കുന്നത്. ചങ്ങനാശേരി പ്രത്യാശ ടീമുമായി സഹകരിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഇത്തരം രോഗികളുടെ തുടര്‍ചികിത്സകള്‍ക്കും ആവശ്യമായ ധനം സമാഹരിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് സമിതി ചെയര്‍മാനും കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഷിബു വര്‍ഗീസ്, കണ്‍വീനര്‍ പ്രൊഫ. കെ വി സുരേന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു

Related News