Wednesday
24 Jul 2019

പ്രമേഹ ഔഷധം റെമോഗ്ലിഫ്‌ളോസിന്‍ കേരളത്തില്‍

By: Web Desk | Monday 20 May 2019 7:08 PM IST


കൊച്ചി: പ്രമേഹ ചികിത്സരംഗത്തെ പുതിയ കണ്ടുപിടുത്തമായ (റിമോഗ്ലിഫ്‌ളോസിന്‍) കേരളത്തില്‍ അവതരിപ്പിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് (ടി2ഡി.എം) ചികില്‍സയ്ക്കായാണ് ഈ ഔഷധം ഉപയോഗിക്കുന്നത് റെമോ, റെമോസിന്‍ എന്നീ രണ്ട് ബ്രാന്‍ഡുകളിലാണ് ഈ മരുന്ന് ലഭ്യമാവുകായെന്ന് കമ്പനി സീനിയര്‍ വൈസ്പ്രസിഡന്‍ഡ് അലോക് മാലിക് പറഞ്ഞു .

ദിവസം രണ്ടുവീതം കഴിക്കേണ്ട ഗുളികയ്ക്ക് ഒരെണ്ണത്തിന് 12 .50 രൂപയ്ക്കാണ് ലഭ്യമാവുക .ഈ രംഗത്ത് ഉപയോഗിക്കുന്ന മരുന്നുകളേക്കാള്‍ 55 ശതമാനം വിലകുറവ് തങ്ങളുടെ ഉല്‍പ്പന്നത്തിനുണ്ടെന്നും ഇത് രോഗികള്‍ക്കു ആശ്വാസം നല്‍കുമെന്നും കമ്പനി അവകാശപെടുന്നു.

വൃക്കകളില്‍ പ്രവര്‍ത്തിച്ച് മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറന്തള്ളുന്നതിനെ ത്വരിതപ്പെടുത്തി ഗ്ലൈസെമിക് നിയന്ത്രണത്തെ സഹായിക്കുന്ന നവീനമായ പ്രമേഹ ഔഷധമാണ് എസ്ജിഎല്‍ടി 2 ഇന്‍ഹിബിറ്റേഴ്‌സ്. ഇതോടൊപ്പം തന്നെ ഭാരം കുറയുന്നതിനു സഹായിക്കുകയും ഹൃദയധമനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ കുറക്കുകയും ചെയുമെന്ന് കമ്പനി അവകാശപ്പെട്ടു.

YOU MAY ALSO LIKE THIS: