കൊറോണ: മരുന്നുകളുടെ വില ഉയരുന്നു

Web Desk

ന്യൂഡൽഹി

Posted on February 14, 2020, 6:59 pm

ചൈനയിൽ കൊറോണാ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വില വർധിക്കുന്നു.
ചൈനയിൽ നിന്നുള്ള രാസവസ്തുക്കളുടെ ഇറക്കുമതി ഇല്ലാതായതാണ് മരുന്നുകളുടെ വില വർധിക്കാനുള്ള കാരണമെന്ന് മരുന്ന് കമ്പനികൾ പറയുന്നു. ഇന്ത്യന്‍ കമ്പനികള്‍ 70 ശതമാനം ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും ചൈനയില്‍ നിന്നാണ് വാങ്ങുന്നത്. എന്നാൽ പാരസെറ്റമോൾ ഉൾപ്പടെയുള്ള മരുന്നുകളുടെ വില വർധിച്ചിട്ടും ഇത് നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

പെൻസിലിൻ നിർമ്മിക്കുന്നതിന് ആവശ്യമായ രാസവസ്തു (ആക്ടിവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്- എപിഐ) വിന്റെ വില ഗണ്യമായി വർധിച്ചു. ജനുവരി മാസത്തിൽ ഒരു യൂണിറ്റ് എപിഐ വില 454 രൂപ ആയിരുന്നത് ഇപ്പോൾ 639 രൂപയായി കൂടിയിട്ടുണ്ട്.
അസിത്രോമൈസിൻ, ഡെക്സിസൈക്ലിൻ, അമികാസിൻ, അമോക്സിസിലിൻ, ഓർണിഡസോൾ, ഡെക്സാ മെത്താസോൺ സോഡിയം ഉൾപ്പെടെയുള്ള ആന്റി ബയോട്ടിക്കുകളുടെ വില 13 മുതൽ 18 ശതമാനം വരെ വർധിച്ചു. പാരസെറ്റമോൾ നിർമ്മിക്കുന്നതിന് ആവശ്യമായ എപിഐയുടെ വില 26 ശതമാനം വർധിച്ച് 330 രൂപയായി. നിലവിലെ സ്ഥിതി തുടർന്നാൽ മരുന്നുകളുടെ വില 30 മുതൽ 40 ശതമാനം വരെ വർധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

ENGLISH SUMMARY: Med­i­cines rate increase

YOU MAY ALSO LIKE THIS VIDEO