പുതിയ രൂപത്തില്‍ ആരാധകരെ ഞെട്ടിച്ച് മീര

മലയാളികളുടെ പ്രിയതാരമായിരുന്നു മീര ജാസ്മിന്. മലയാളത്തിലും തമിഴിലും മുൻനിര നായികയായി കത്തി നിൽക്കുമ്പോഴായിരുന്നു സിനിമയിൽ നിന്നുളള മീരയുടെ പിന്മാറ്റം.വളരെ ഞെട്ടലോടെയാണ് മീരയുടെ ആരാധകർ അത് ഉൾക്കൊണ്ടത്
ഇപ്പോൾ മീരയുടെ പുതിയ ലുക്കാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. അൽപ്പം തടി കൂടിയ ലുക്കിലുള്ള മീരയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗൾഫിൽ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മീരയുടെ സഹോദരിയെയും ചിത്രങ്ങളിൽ കാണാം.