പ്രസന്നമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് തിരശീലയിൽ ജീവൻ നൽകിയ അഭിനയത്രിയാണ് മീന ഗണേഷ് നാടക രംഗത്തു നിന്നും സിനിമയിലേക്ക് ചുവടുവെപ്പ് .100 ഇൽ അധികം സിനിമകളിൽ വേഷമിട്ട മീന മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട് . നാടകനടനും ‚സംവിധായകനുമായ ഗണേഷിന്റെ ഭാര്യയാണ് മീന.
സുരേഷ് ഉണ്ണിത്താന്റെ മുഖചിത്രമായിരുന്നു ആദ്യ ചിത്രം .വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടി , അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത് .
എന്നാൽ ഇപ്പോൾ മീനമ്മ ഇവിടെ എന്നതാണ് പ്രേക്ഷകരിൽ നിന്നുയരുന്ന ചോദ്യം .
കഴിഞ്ഞ കുറെ നാളുകളായി സ്വന്തമായി എണീറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താരം .ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ ഒറ്റപ്പെട്ട മീന ഗണേഷ്നേപ്പറ്റി സിനിമ മേഖലയിൽ ഉള്ളവർക് പോലും അറിയില്ല . സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്
മരുന്നുകൾ പിടിമുറുക്കിയ ഈ അവസ്ഥയിൽ ആകെ വരുമാനം‘അമ്മ സംഘടനയുടെ പെൻഷൻ തുകയും ‚മെഡിക്കൽ ക്ളെമുകളും മാത്രമാണ് .
പാലക്കാട്ടുകാരിയായ മീന കൊറേ വർഷങ്ങളായി ഷൊർണൂരിലാണ് താമസം . മക്കൾ എല്ലാം സെറ്റിൽഡായി മാറിയപ്പോൾ തികച്ചും ഒറ്റക്കായി . ജീവിതത്തിൽ എല്ലാം നേടി ഇപ്പോൾ എനിക്ക് ഒന്നുമില്ല എന്ന് തുറന്നു പറയാനും താരം മടിച്ചില്ല .
കലാഭവൻ മണി ഉണ്ടായിരുന്നെകിൽ തനിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയുമായിരുന്നതായും , മണിയുടെ ഓർമ്മകൾ പങ്കുവെച്ചു താരം പറഞ്ഞു . സെല്ലുലോയിഡായിരുന്നു അവസാന ചിത്രം .
അഭിനയത്തിൽ അതീവ താല്പര്യമുള്ള മീനയെ തന്റെ ആരോഗ്യസ്ഥിതി അതിനനുവദിക്കുന്നില്ല . ഇപ്പോൾ താരം വിശ്രമ ജീവിതത്തിലാണ് .
സീ വിത്ത് എൽസ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മീന ഗണേഷിന്റെ ഇപ്പോഴത്തെ ജീവിത കഥ പുറംലോകം അറിയുന്നത്.
english summary : I won everything, now I have nothing, now I am the only one: Actress Meena Ganesh’s current life
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.