Web Desk

February 05, 2020, 2:16 pm

രണ്ടാം വിവാഹവും വേർപിരിഞ്ഞെന്ന് നടി മീരാ വാസുദേവ്‌, പിന്നിലെ കാരണം ഇതാണെന്ന്

Janayugom Online

മീരാ വാസുദേവ്‌ എന്ന നടിയെ മലയാളിയ്ക്ക്‌ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മോഹൻലാൽ — ബ്ലസി ചിത്രമായ തന്മാത്രയിലെ ലേഖ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യാ വേഷം അത്രമേൽ തന്മയത്വത്തോടെ അവർ അഭിനയിച്ച്‌ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളിയല്ല മീരാ വാസുദേവ്‌ എന്ന് പലർക്കും വിശ്വസിക്കാൻ പോലും പ്രയാസമുണ്ടായിരുന്നു. മുംബൈയിൽ നിന്ന് മോഡലിംഗ്‌ രംഗത്തേക്ക്‌ കടന്നു വരികയും സൗത്ത്‌ ഇന്ത്യൻ സിനിമകളിലൂടെ ചലച്ചിത്രതാരമായി മാറുകയുമായിരുന്നു മീര.

മോഹൻലാൽ സിനിമയിൽ ഉത്തമയായ കുടുംബിനിയായി താൻ തിളങ്ങിയെങ്കിലും വ്യക്തി ജീവിതത്തിൽ പരാജയപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്‌ മീരാ വാസുദേവ്‌ ഇപ്പോൾ. രണ്ട്‌ വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നു. ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ തന്റെ സ്വകാര്യ ജീവിതത്തിനേറ്റ തിരിച്ചടിയെക്കുറിച്ച്‌ താരം പങ്കു വച്ചത്‌.

“ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്‌. പക്ഷേ ഒന്ന്‌ മാത്രം പറയാം, വിവാഹ ബന്ധം വേർപെടുത്തുംബോൾ സമൂഹത്തിന്‌ മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ്‌ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന്‌ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്‌ അന്ന്‌ പൊലീസ്‌ പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്‌. 2012ൽ രണ്ടാമത്‌ വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധം വേർപിരിഞ്ഞു” മീര വാസുദേവ്‌ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO