മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് മോഹൻലാൽ — ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്ര. തന്മാത്രയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മീര വാസുദേവ്. ആദ്യ ചിത്രത്തിന് ശേഷം തുടർന്നും അവസരങ്ങൾ വന്നിരുന്നെകിലും ജീവിതത്തിൽ എടുത്ത തെറ്റായ ഒരു ചോയ്സ് കാരണം അതൊന്നും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ തനിക്ക് സാധിച്ചില്ല എന്ന് തുറന്നു പറയുകയാണ് നടി.
മുംബയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിലെത്തിയ തന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. തന്മാത്രക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. എന്നാൽ ഭാഷ ഒരു പ്രശ്നം ആയത് കൊണ്ട് അത് പരിഹരിക്കാനായി ഒരു മാനേജറെ കണ്ടെത്തി. ആ കണ്ടെത്തൽ ആയിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്നെ ഉപയോഗപ്പെടുത്തുവായിരുന്നു. എനിക്ക് വന്ന പല നല്ല അവസരങ്ങളും അയാൾക്ക് താല്പര്യമുള്ളവർക്ക് നൽകുകയായിരുന്നു.
അയാലെ വിശ്വസിച്ച് ഞാൻ ഡേറ്റ് നൽകിയ സിനിമകൾ എല്ലാം പരാജയവുമായിരുന്നു. പല സിനിമകളുടെയും കഥ പോലും ഞാൻ കേട്ടുനോക്കിയിരുന്നില്ല. അയാളിൽ ഉള്ള വിശ്വാസത്തെ അയാൾ മുതലെടുത്തു. പല മികച്ച സംവിധായകരും എന്നെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു വെന്ന് ഞാൻ പിന്നീട് ആണ് അറിഞ്ഞത്. അതെല്ലാം അയാൾ പല കാരണങ്ങൾ പറഞ്ഞു മുടക്കി. ഞാൻ മുംബയിൽ ആയിരുന്നതുകൊണ്ട് അതെൊന്നും അറിഞ്ഞതേയില്ല.ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മീര വാസുദേവ് മനസ്സ് തുറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.