Web Desk

ന്യൂഡല്‍ഹി

July 27, 2021, 5:06 pm

ആഗ്രഹം പോലെ പിസ്സ കഴിച്ച് മീരബായ് ചാനുവിന് എഎസ്പിയായി നിയമനം; ഒരു കോടി രൂപ സമ്മാനം

Janayugom Online

തന്റെ ആഗ്രഹം പോലെ പിസ്സ കഴിച്ച് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് മീരബായ് ചാനു. മീരബായ് ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് സൗജന്യമായി ജീവിതകാലം മുഴുവനും പിസ്സ നല്‍കാമെന്ന് ഡോമിനോസും അറിയിച്ചിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ മീര പിസ്സ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കേന്ദ്ര മന്ത്രി കിരണ്‍ രജിജുവാണ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ട്വറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

ടോക്യോ ഒളിമ്പിക്‌സില്‍ 49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തിലായിരുന്നു വെള്ളി നേടിയത്. മത്സരത്തില്‍ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് മെഡല്‍ നേട്ടം. അതേസമയം മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പിയും പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒപ്പം ഒരു കോടി രൂപയും നല്‍രുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗ് അറിയിച്ചത്.

ENGLISH SUMMARY:Meerabai Chanu eat­ing piz­za, Union Min­is­ter shar­ing pictures
You may also like this video