Web Desk

കോഴിക്കോട്

December 26, 2020, 9:08 pm

സിപിഐ ജനപ്രതിനിധികളുടെ സംഗമം

Janayugom Online

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഐ പ്രതിനിധികളുടെ സംഗമം സിപിഐ ജില്ലാകൗണ്‍സില്‍ ഓഫീസായ കൃഷ്ണപ്പിള്ളാ മന്ദിരത്തില്‍ നടന്നു. സിപിഐ ജില്ലാകൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടി പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം നാരായണന്‍ സ്വാഗതം പറഞ്ഞു.

ജനപ്രതിനിധികളുടെ കടമകളും കര്‍ത്തവ്യങ്ങളും സംബന്ധിച്ച് സിപിഐ ജില്ലാ അസി. സെക്രട്ടറി ടി കെ രാജന്‍മാസ്റ്റര്‍ ക്ലാസെടുത്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശി, എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രജീന്ദ്രന്‍ കപ്പള്ളി, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ്ബാബു നന്ദി പറഞ്ഞു. ജില്ലയിലെ ഗ്രാമ‑ബ്ലോക്ക്-ജില്ലാ പഞ്ചായത്തുവാര്‍ഡുകളിലും മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍നിന്നും വിജയിച്ച സിപിഐ പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്.

Eng­lish sum­ma­ry: Meet­ing of CPI leaders