29 March 2024, Friday

Related news

September 12, 2023
August 5, 2023
June 23, 2023
March 2, 2023
September 29, 2022
July 18, 2022
June 30, 2022
June 22, 2022
June 7, 2022
April 27, 2022

പ്രതിഷേധം ശക്തമാക്കാൻ കർഷകർ; സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്

Janayugom Webdesk
September 11, 2021 8:14 am

ഹരിയാനയിലെ കർണാലിൽ സമര പരിപാടികൾ തീരുമാനിക്കാൻ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് ചേരും. ദീർഘകാല സമരത്തിലേക്ക് പോകുന്ന കാര്യത്തിൽ യോഗം ഇന്ന് തീരുമാനാമെടുക്കും. കർഷകരും ഭരണകൂടവും തമ്മിൽ ഇന്ന് വീണ്ടും ചർച്ചയുണ്ടാകും.

കർണാലിൽ പൊലീസിന്റെ ലാത്തിയടിയില്‍ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കരുത്താര്‍ജ്ജിച്ച് കര്‍ഷകർ രാപകൽ മിനി സെക്രട്ടറിയറ്റ്‌ ഉപരോധം നടത്തുകയാണ്. മറ്റു ജില്ലകളിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കര്‍ണാലിലേക്ക് കര്‍ഷകപ്രവാഹമാണ് . ഇതോടെ സമരം ഒത്തുതീർക്കാൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണൽ ചീഫ്‌ സെക്രട്ടറിയും ജില്ലാ കളക്ടറും കർഷകനേതാക്കളുമായി ആശയവിനിമയം നടത്തി. കർഷകൻ കൊല്ലപ്പെട്ടതിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുക, കര്‍ഷകന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

ഇതിനിടെ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തുടക്കമായി. കര്‍ഷക സമരത്തിന്റെ ഭാഗമായി ഈ മാസം 27ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് വിജയകരമാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്നു.
eng­lish summary;meeting of the joint Kisan Mor­cha of the farm­ers’ orga­ni­za­tion will be held today
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.