Web Desk

ന്യൂഡൽഹി

December 04, 2020, 8:57 am

രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം ചേരും

Janayugom Online

രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ആണ് യോഗം. വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു ചേർക്കുന്നത്.

പത്ത് അംഗങ്ങൾ പാർലമെന്റിൽ ഉള്ള പാർട്ടിയുടെ അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കും. മറ്റുള്ള പാർട്ടി അംഗങ്ങൾക്ക് സംസരിക്കാനുള്ള അവസരം ഉണ്ടാകില്ല. രാവിലെ 10. 30 ന് ചേരുന്ന സർവകക്ഷിയോഗത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും ഉള്ള പാർട്ടി നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ എന്നിവർ പങ്കെടുക്കും.

യോഗത്തിൽ കൊവിഡ് സാഹചര്യം, വാക്സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ ആകും ചർച്ചചെയ്യുക. രാജ്യത്തെ വാക്സിൻ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ ലാബുകളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സർവകക്ഷി യോഗം ചേരുന്നത്.