മേഘാലയ സ്പീക്കര്‍ അന്തരിച്ചു

Web Desk
Posted on July 29, 2019, 9:31 am

ഷില്ലോങ്: മേഘാലയ സ്പീക്കര്‍ ദോങ്കുപാര്‍ റോയ്(65) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രികൂടിയായ ദോങ്കുപാര്‍ പത്ത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് 3.15ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഖാസി സമുദായത്തില്‍ നിന്നുള്ള നേതാവായ ദോങ്കുപാര്‍ റോയ് യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ പ്രധാനിയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റോയ് മേഘാലയ നിയമസഭാ സ്പീക്കറായി ചുമതലയേറ്റത്.
റോയിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും അടക്കമുള്ളവര്‍ അനുശോചിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

YOU MAY LIKE THIS VIDEO