October 3, 2022 Monday

Related news

September 29, 2022
August 29, 2022
August 27, 2022
August 11, 2022
August 6, 2022
July 27, 2022
July 4, 2022
June 24, 2022
June 5, 2022
January 9, 2022

അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് കുഞ്ഞ് പിറന്നു

Janayugom Webdesk
ബംഗളുരൂ
October 22, 2020 1:14 pm

അന്തരിച്ച കന്നട നടന്‍ ചിരഞ്ജീവിസര്‍ജ മേഘനരാജ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മേഘന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ് സര്‍ജയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവിസര്‍ജ മരണപ്പെട്ടത്. ഗര്‍ഭിണിയായിരുന്ന മേഘന രാജിന് കുടുംബവും സുഹൃത്തുകളുമാണ് പിന്തുണ നല്‍കിയത്. അടുത്തിടെ മേഘനയുടെ ബേബി ഷവറും ചിരഞ്ജീവിസര്‍ജയുടെ ജന്മദിനവും കുടുംബം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.

ENGLISH SUMMARY:meghana raj giv­en birth to a baby
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.