ഭര്‍ത്താവിന്റെ വിയോഗശേഷം പേര് പരിഷ്‌ക്കരിച്ച് മേഘ്‌നാ രാജ്; ഇനി ഇങ്ങനെ!

Web Desk
Posted on June 27, 2020, 12:11 pm

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് മേഘ്‌നാ രാജ്. തെലുങ്കിലും തമിഴിലും മലയാളത്തിലും ഒക്കെയായി താരത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്. പത്ത് വര്‍ഷത്തെ സൗഹൃദത്തിന് ശേഷം 2018ല്‍ കന്നഡ ചലച്ചിത്രനടന്‍ ചിരഞ്ജീവി സര്‍ജയും,മേഘ്‌നയും തമ്മിലുള്ള വിവാഹം നടന്നു. ആട്ടഗരെ എന്ന കന്നഡ സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ദാമ്പത്യ ജീവിതത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചിരഞ്ജീവിയുടെ മരണം.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആ വിയോഗം. നാലുമാസം ഗര്‍ഭിണിയായ മേഘ്‌ന ചിരുവിന്റെ നെഞ്ചില്‍ വീണ് കരയുന്ന ആ രംഗം ആരാധകരിലും വേദനയുളവാക്കി. ഭര്‍ത്താവ് തന്നെ വിട്ടുപോയപ്പോള്‍ പോലും ആ പേര് തന്റെ പേരിനോട് ചേര്‍ത്ത് പിടിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍. മേഘ്‌നാരാജ് എന്ന പേര് മേഘ്‌ന രാജ് സര്‍ജ എന്ന് മാറ്റിയിരിക്കുകയാണ് താരം.

മേഘ്‌നയ്ക്ക് ചിരുവിനോടുള്ള സ്‌നേഹം ഇതില്‍നിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകര്‍ പറയുന്നു. അതെ സമയം ചിരഞ്ജീവി സര്‍ഗയുടെ നാലോളം ചിത്രങ്ങളാണ് അണിയറയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇതില്‍ രാജമാര്‍ത്താണ്ഡമെന്ന ചിത്രത്തില്‍ ചിരുവിന് സഹോദരനും നടനുമായ ധ്രുവ സര്‍ജ ശബ്?ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. രാം നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകുമാറാണ്. കഥാപാത്രത്തോട് നീതി പുലര്‍ത്തുമെന്ന് ധ്രുവ സംവിധായകന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Eng­lish sum­ma­ry; megh­na chane his name with instagram

You may also like this video;