ചതിയുടെയും ഒറ്റപ്പെടുത്തലിന്റെയും വേദന പങ്കുവച്ച്‌ നടി മേഘ്ന വിൻസന്റ്‌, വീഡിയോ കാണാം

Web Desk
Posted on June 12, 2020, 7:06 pm

മലയാളികളുടെ ഇഷ്ട മിനിസ്ക്രീൻ താരമാണ്‌ മേഘ്ന വിൻസന്റ്‌. സീരിയലുകൾ നിർത്തി വച്ചിരുന്ന ലോക്ക്ഡൗൺ കാലത്ത്‌ മേഘ്നാസ്‌ സ്റ്റുഡിയോ ബോക്സ്‌ എന്ന യൂടൂബ്‌ ചാനലിലൂടെ പ്രേക്ഷകർക്ക്‌ മുന്നിലേക്ക്‌ എത്തിയ മേഘ്നയ്ക്ക്‌ വമ്പൻ സ്വീകാര്യതയാണ്‌ ലഭിച്ചത്‌.

ജീവിതത്തിൽ ചതിപറ്റുന്നവർക്ക്‌ മോട്ടിവേഷൻ നൽകാനായി ഒരു പുതിയ കഥയാണ്‌ താരം ഇത്തവണ പങ്കു വച്ചിരിക്കുന്നത്‌. സ്വകാര്യ ജീവിതത്തിൽ തിരിച്ചടി നേരിട്ട താരത്തിന്റെ സ്വന്തം ജീവിത കഥ തന്നെയാണോ ഇതെന്ന് ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്‌. എന്നാൽ താരം അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. വീഡിയോ കാണാം…