Web Desk

June 10, 2020, 2:05 pm

ചിരഞ്ജീവിയുടെ മരണത്തിന് മൂന്ന് ദിവസം മുമ്പ് മേഘ്‌ന ആ വീഡിയോ പങ്കുവെച്ചു: അത് കണ്ട് ഹൃദയം നുറുങ്ങുന്നു എന്ന് ആരാധകര്‍— വീഡിയോ

Janayugom Online

കന്നഡതാരം ചിരഞ്ജീവി സര്‍ജയുടെ മരണംതീര്‍ത്ത ഞെട്ടല്‍ അത്ര എളുപ്പം മാറുന്നതല്ല. മലയാളികള്‍ക്ക് സുപരിചിതയായ മേഘ്‌നാരാജിന് അകാലത്തില്‍ തന്റെ പ്രിയതമനെ നഷ്ടപ്പെട്ടത് കണ്ടു നില്‍ക്കുന്നവരിലാണ് നോവായി മാറുന്നത്. ഇക്കഴിഞ്ഞ മെയ് രണ്ടിന് രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇരുവരുടെയും ചിത്രങ്ങള്‍ മേഘ്‌ന ഇന്‍സ്‌ററഗ്രാമില്‍ പങ്കുവെച്ചിരുന്നു. മരണം നടക്കുന്നതിന് കൃത്യം മൂന്ന് ദിവസം മുമ്പ് ഇരുവരുടെയും വിവാഹ വീഡിയോയും മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തു വന്നതോടെ മേഘ്‌ന പങ്കുവെച്ച വിവാഹ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ് കൊണ്ട് നിറയുകയാണ്. ശക്തയായി ഇരിക്കണമെന്നും വരാനിരിക്കുന്ന കുഞ്ഞിനായി എല്ലാം ഉള്ളിലൊതുക്കണമെന്നുമാണ് ആരാധകര്‍ക്ക് കണ്ണീരോടെ പറയാനുള്ളത്.

10 വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ 2018ലാണ് മേഘ്‌നയും ചീരുവും വിവാഹിതരായത്. ക്രിസ്ത്യന്‍ മതാചാരപ്രകാരവും ഹിന്ദു മതാചാരപ്രകാരവും ഇരുവരുടെയും വിവാഹം നടത്തുകയുണ്ടായി. ചിരഞ്ജീവിയേക്കാള്‍ മലയാളികള്‍ക്ക് ഏറെ പരിചയം മേഘ്‌നയെയാണ്. മെമ്മറീസ് എന്ന പ്രിഥ്വിരാജ് ചിത്രത്തിലെ മേഘ്‌നയുടെ കഥാപാത്രത്തെ അത്ര എളുപ്പം നമ്മള്‍ മറക്കുകയില്ല.

ആ അടുപ്പം കൂടിയാണ് ചിരഞ്ജീവിയുടെ മരണം മലയാളികളെപ്പോലും ആഴത്തില്‍ സ്പര്‍ശിച്ചത് എന്നതാണ് വാസ്തവം. ഞായറാഴ്ചയായിരുന്നു 39കാരനായ ചിരഞ്ജീവിയുടെ അകാലവിയോഗം. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. നടന്‍ അര്‍ജുനിന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി. 2009ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ഇദ്ദേഹം അഭിനയജീവിതത്തിലേക്ക് കടന്നു വന്നത്.

Eng­lish Sum­ma­ry: megh­na shared mar­riage video in instagram

You may also like this video