‘കത്തുകൾ ചെറുതായി മടക്കി, ചപ്പാത്തിക്കുള്ളിലാക്കി ഉച്ചഭക്ഷണം നൽകുന്ന പാത്രത്തിൽ ഒളിപ്പിച്ചു നൽകി..’ കഴിഞ്ഞ ആറു മാസമായി തടങ്കലിൽ കഴിയുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി സംസാരിക്കാൻ താൻ ചെയ്തതെന്തെന്ന് വെളിപ്പെടുത്തുകയാണ് മകൾ ഇൽതിജ മുഫ്തി. 370–ാം വകുപ്പ് എടുത്തുകളഞ്ഞ് എന്റെ അമ്മ തടങ്കലിലായ ദിവസങ്ങളെ കുറിച്ച് പറയാൻ എനിക്കു വാക്കുകൾ ലഭിക്കുന്നില്ല. അവരെ അറസ്റ്റു ചെയ്ത് ജയിലിലാക്കിയ ആ ആഴ്ച ഞാൻ ഒരിക്കലും മറക്കില്ല. അമ്മയുടെ പക്കൽ നിന്നു കാഠിന്യമേറിയ ചില വാക്കുകൾ നിറച്ച ഒരു എഴുത്തു കിട്ടുന്നതുവരെയും ഞാൻ ഉത്കണ്ഠയിലായിരുന്നു. അമ്മയ്ക്കായി വീട്ടില്‍നിന്ന് പാചകം ചെയ്തു കൊടുത്തുവിട്ട ഭക്ഷണ പാത്രം തിരികെ ലഭിച്ചപ്പോഴാണ് ആ കുറിപ്പ് കണ്ടത് എന്നാണ് മകളുടെ വെളിപ്പെടുത്തൽ.
— Mehbooba Mufti (@MehboobaMufti) February 6, 2020
മുത്തശ്ശിയാണ് ഇത്തരത്തിൽ അമ്മയുമായി ആശയ വിനിമയം നടത്താമെന്നു പറഞ്ഞു തന്നതെന്നും ഇൽജിത പറയുന്നു. മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇൽതിജ ഇക്കാര്യം വ്യക്തമാക്കിയത്. മെഹ്ബൂബ തടങ്കലിലായതു മുതൽ അവരുടെ ട്വിറ്റർ അക്കൗണ്ട് നോക്കുന്നത് ഇൽജിതയാണ്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് താൻ ആശയവിനിമയം നടത്തുന്നില്ലെന്ന് അവർ മനസ്സിലാക്കിയെന്നും മറ്റാരെങ്കിലും അത് ചെയ്യുകയാണെങ്കിൽ, ആൾമാറാട്ട കേസിൽ അവർക്കെതിരെ കേസെടുക്കുമെന്നുമാണ് അമ്മ അയച്ച കത്തിൽ പറഞ്ഞിരിക്കുന്നതെന്നും ഇൽതിജ പറഞ്ഞു.
English Summary: Mehabooba mufti’s daughter saying about secret letters
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.