Web Desk

ഇസ്ലാമാബാദ്

June 06, 2020, 7:28 pm

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ്

Janayugom Online

പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ്19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഇക്കാര്യം അവര്‍ തന്നെയാണ് പങ്കുവച്ചത്.
പാകിസ്ഥാനിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 97 പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായ ഏറ്റവും കൂടുതല്‍ മരണനിരക്കാണിത്.
ശശിതരൂര്‍ കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹവുമായി ബന്ധപ്പെട്ട് ഏറെ വിവാദത്തിലായ മാധ്യമപ്രവര്‍ത്തകയാണ് മെഹര്‍ തരാര്‍. മെഹര്‍തരാറുമായുള്ള ബന്ധം തരൂര്‍-സുനന്ദപുഷ്കര്‍ ദാമ്പത്യത്തില്‍ ഏറെ വിള്ളലുണ്ടാക്കിയിരുന്നു.
eng­lish sum­ma­ry: mehar tharar test covid19 positive