Web Desk

January 02, 2020, 10:15 pm

തന്നെയും വീട്ടുതടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തിയുടെ മകൾ

Janayugom Online

ശ്രീനഗർ: അധികൃതർ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും എവിടെയും പോകാൻ അനുവദിക്കുന്നില്ലെന്നും പിഡിപി നേതാവ് മെ­ഹ്ബൂ­ബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും തന്റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സയീദിന്റെ സൗത്ത് കശ്മീരിലുള്ള ശവകുടീരം സന്ദർശിക്കാൻ ശ്രമിച്ച തന്നെ അധികൃതർ തടഞ്ഞു. അനന്തനാഗ് ജില്ലയിലുള്ള ശവകുടീരം സന്ദർശിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ ക്രമസമാധാന ചുമതലയുള്ള ഡിജിപി അനുമതി നിഷേധിച്ചുവെന്ന് ഇൽതിജ വാർത്താ ഏജൻസിയോട് പറഞ്ഞു. ഗുപ്കർ റോഡിലുള്ള മെഹ്ബൂബ മുഫ്തിയുടെ ഫെയർവ്യു എന്ന വസതിയിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചുവെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇവിടെ വീട്ടുതടങ്കലിൽ കഴിയുകയാണ്.

Eng­lish sum­ma­ry: Mehboo­ba Mufti’s daugh­ter claims she was also under house arrest

‘you may also like this video’