മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് നീട്ടി

Web Desk

ശ്രീനഗര്‍

Posted on July 31, 2020, 10:39 pm

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. തടങ്കൽ അവസാനിക്കാൻ അഞ്ച് നാൾ കൂടി ശേഷിക്കെയാണ് തടങ്കൽ നീട്ടി സർക്കാർ ഉത്തരവായത്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പൊതു സുരക്ഷാ നിയമം ചുമത്തി മെഹ്ബൂബയടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ 2019 ഓഗസ്റ്റ് അഞ്ച് മുതൽ തടവിലാക്കിയിരുന്നത്. അതേസമയം പീപ്പിൾസ് കോൺഫറൻസ് മേധാവി സജാദ് ലോണിനെ തടങ്കലിൽ നിന്ന് മോചിപ്പിച്ചു. ഓഗസ്റ്റ് അഞ്ചിന് കാലാവധി തീരാനിരിക്കെയാണ് മോചനം അനുവദിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് തുടക്കം മുതൽ സജാദ് ലോൺ തടങ്കൽ കേന്ദ്രത്തിലായിരുന്നു.