പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ മെഹബൂബ തടങ്കലിലാണ്. കഴിഞ്ഞ മാസം മുതല്‍ മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയിരുന്നു. മെഹബൂബ മുഫ്തിയെ കൂടാതെ മറ്റു രണ്ടു രാഷ്ട്രീയ നേതാക്കളുടെയും തടങ്കല്‍ കാലാവധി നീട്ടിയിട്ടുണ്ട്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് സാഗര്‍, പിഡിപി നേതാവ് സര്‍താജ് മദനി എന്നിവരുടെ തടങ്കലാണ് നീട്ടിയിട്ടുള്ളത്. ഷാ ഫെസല്‍, നയീം അഖ്തര്‍, ഹിലാല്‍ അക്ബര്‍ തുടങ്ങിയ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലാണ്. ഒരു വ്യക്തിയെ വിചാരണകൂടാതെ ഏറെ കാലം തടങ്കലിലാക്കാന്‍ സാധിക്കുന്നതാണ് പൊതുസുരക്ഷാ നിയമം. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഒമര്‍ അബ്ദുള്ളയെയും പിതാവ് ഫാറൂഖ് അബ്ദുള്ളയയെയും മെഹബൂബ മുഫ്തിക്കൊപ്പം ഓഗസ്റ്റില്‍ തടങ്കലിലാക്കിയതായിരുന്നു. ഇരുവരെയും ആഴ്ചകള്‍ക്ക് മുമ്പ് വിട്ടയച്ചു. മെഹബൂബ മുഫ്തിയുടെ തടങ്കല്‍ നീട്ടിയത് ക്രൂരവും പ്രതിലോമകരവുമാണെന്ന് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ENGLISH SUMMARY: Mehbooba Mufti’s house arrest extended
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.