Monday
20 May 2019

ബിജെപിക്കെതിരെ മെഹബൂബ മുഫ്തി; എന്‍ഐഎയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു

By: Web Desk | Saturday 21 July 2018 10:47 PM IST


-mehbooba-mufti janayugom

ന്യൂഡല്‍ഹി: എന്‍ഐഎ റെയ്ഡ് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി പിഡിപി എംഎല്‍എമാരോട് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.
ബിജെപിയുടെ പേരെടുത്ത് പറയാതെയായിരുന്നു മെഹ്ബൂബയുടെ ആരോപണം. പിഡിപി എംഎല്‍എമാരെ പണവും കാബിനറ്റില്‍ സ്ഥാനങ്ങളും നല്‍കുമെന്ന് അറിയിച്ച് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും അതിന് തയാറാകാത്തവരെ എന്‍ഐഎ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും മെഹ്ബൂബ വ്യക്തമാക്കി. ബിജെപിയുമായി സഖ്യം പിരിഞ്ഞതോടെ അടുത്തിടെ മുതിര്‍ന്ന നേതാക്കളടക്കം നിരവധിപേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുകയും നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.
അതിനിടെ വീണ്ടും പാര്‍ട്ടിയിലെ ഭിന്നത വ്യക്തമാക്കിക്കൊണ്ട് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുക്കാതെ പാര്‍ട്ടി നേതാക്കള്‍ വിട്ടുനിന്നു.