വിചാരണ നടപടികള്‍ക്കായി ഇന്ത്യയില്‍ എത്താനാവില്ല ; മെഹുല്‍ ചോക്സി

Web Desk
Posted on December 25, 2018, 4:31 pm

രോഗ്യപ്രശ്നമുള്ളതിനാൽ ദീർഘയാത്ര വയ്യ  വേണമെങ്കിൽ വീഡിയോയിൽ വരാം ;പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പു കേസിലെ പ്രതി വജ്രവ്യാപാരി മെഹുല്‍ ചോക്സി വിചാരണ നടപടികള്‍ക്കായി ഇന്ത്യയില്‍ എത്താനാവില്ലെന്ന് കോടതിയെ അറിയിച്ചു.

41 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴി അന്വേഷണമായി സഹകരിക്കാമെന്നും മെഹുല്‍ ചോക്‌സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബോബൈ കോടതിയെ അറിയിച്ചിട്ടുണ്ട്.

ബാങ്കുമായി സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് മെഹുല്‍ ചോക്‌സി വ്യക്തമാക്കി. 14,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി,മെഹുല്‍ ചോക്‌സിയുടെ സഹോദരീപുത്രനാണ്.