മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വാ പൗരത്വം റദ്ദാക്കും

Web Desk
Posted on June 25, 2019, 10:39 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വാ പൗരത്വം റദ്ദാക്കും. നിയമപരമായ നടപടിക്രമങ്ങള്‍ അവസാനിച്ചാല്‍ ഇയാളുടെ പൗരത്വം റദ്ദാക്കുമെന്നാണ് ദ്വീപ് രാജ്യമായ ആന്റിഗ്വായുടെ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

പൗരത്വം റദ്ദാക്കുന്നതോടെ മെഹുല്‍ ചോക്‌സിയെ തട്ടിപ്പ് കേസുകളില്‍ വിചാരണക്ക് ഹാജരാക്കുന്നതിന് ഇന്ത്യക്ക് വിട്ട് കിട്ടാനുള്ള വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. അതേ സമയം ആന്റിഗ്വയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ല.
ആന്റിഗ്വായെ കുറ്റവാളികള്‍ക്കുള്ള സുരക്ഷിത താവളമായി മാറാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ പറഞ്ഞു. ചോക്‌സിയുടെ പൗരത്വം സംബന്ധിച്ച് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കപ്പെടുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് മെഹുല്‍ ചോക്‌സി ഇന്ത്യ വിട്ടത്.

You May Also Like This: