Web Desk

തിരുവനന്തപുരം

March 09, 2020, 10:07 pm

നഗരം ക്ലീനാക്കി യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾ

Janayugom Online

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം നഗരം ക്ലീനാക്കാൻ യുവജന ക്ഷേമ ബോർഡിന്‍റെ യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾ. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന യുവജന ക്ഷേമ ബോർഡ് പരിശീലനം നൽകിയ ‌ 250 ഓളം വോളന്‍റിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

തമ്പാനൂർ മുതൽ പിഎംജി, മാനവീയം വീഥി, മ്യൂസിയം തുടങ്ങി നഗരത്തിന്‍റെ അഞ്ച് കിലോമീറ്റർ പ്രദേശത്ത് ഇവരുടെ സേ‌വനം ലഭിച്ചു. പൊങ്കാലക്കാർ ഉപേക്ഷിച്ചു പോയ പേപ്പറുകൾ, കവറുകൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് പാഴ്വസ്തു‌ക്കൾ‌, ചുടുകല്ലുകൾ എന്നിവ ശേഖരിച്ച് തരംതിരിച്ച് നഗരസഭ അധിക‌ൃതർക്ക് കൈമാറി.

പ്രവർത്തനങ്ങൾക്ക് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, കോർപറേഷൻ ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു എന്നിവർ നേതൃ‌ത്വം നൽകി.യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല„ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി.ആര്‍.എസ്, എന്നിവർ നേതൃ‌ത്വം നൽകി.

you may also like this video;