Web Desk

June 16, 2020, 3:49 pm

മമ്മൂട്ടിയെ പോലും മതിലു ചാടിച്ച്‌ കടത്തിയ വിരുതൻ, എന്തുകൊണ്ടാണ്‌ ദാസന്റെ മരണം ഇത്ര ചർച്ചയാകുന്നത്‌?

Janayugom Online

ചലച്ചിത്ര മേഖലയിലെ നിറ സാന്നിധ്യം മാറനല്ലൂർ ദാസ് എന്ന ക്രിസ്തുദാസ് ഇനി ഓർമകളിൽ മാത്രം. ചലച്ചിത്ര മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന ദാസ്. മമ്മൂട്ടിയെ മതിലുചാടിച്ച ഒരു കഥയാണ് ദാസിന്റെ സുഹൃത്ത് പ്രിയദർശൻ പ്രേമചന്ദ്രൻ പങ്കുവയ്ക്കുന്നത്. ഏത് ജനക്കൂട്ടത്തിനിടയിലും ദാസ് ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ താരങ്ങൾക്ക് ഭയപ്പെടാൻ ഒന്നും ഇല്ല. ജോലിയിൽ അത്രയ്ക്ക് കൃത്യത ആയിരുന്നു അദ്ദേഹത്തിന്. അതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം എന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു.

കൊട്ടാരക്കര സ്വയംവര സിൽക്സിന്റെ ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തുമ്പോൾ വൻ തിരക്കാണ് അവിടെ അനുഭവപ്പെട്ടത്. ആരാധകരെ നിയന്ത്രിക്കാൻ പൊലീസിനൊപ്പം തങ്ങൾക്കും ചുമതല നൽകിയിരുന്നു. ദാസൻ ആയിരുന്നു സുരക്ഷാ ചുമതലയുടെ ചുക്കാൻ പിടിച്ചത്. താരരാജവിന്റെ വരവും കാത്ത് ഉദ്ഘാടവേദിയിൽ ജനക്കൂട്ടമാണ് നിറഞ്ഞിരുന്നു. എല്ലാവരും യൂണിഫോം അണിഞ്ഞു. ആൾക്കൂട്ടത്തിൽപെട്ട് തിരിച്ചറിയതെ ഇരിക്കാനാണ് യുണിഫോം നിർബന്ധമാക്കിയത്. എന്നാൽ ആരാധകരെ എങ്ങനെ നിയന്ത്രിക്കണം എന്ന് ആലോചിച്ച് നിൽകുമ്പോൾ ദാസൻ പരിസരം എല്ലാം നോക്കുകയായിരുന്നു. “വാടാ..നമുക്ക് വേറെ എന്തെങ്കിലും മാർഗം നോക്കാം പരിസരം ഒന്ന് കറങ്ങാം എന്ന് ദാസൻ പറഞ്ഞത്.

മറ്റൊരു റോഡിലൂടെ കറങ്ങി ഞങ്ങൾ സ്വയംവരയുടെ പിറകിലെത്തി. അവിടെ ഒരു മതിലൂണ്ടായിരുന്നു. എന്നാൽ ദാസന്റെ ബൂദ്ധിയിൽ മറ്റൊന്ന് ആയിരുന്നു. അവിടെ ഇന്റീരിയർ ചെയ്തുകൊണ്ടിരിക്കുന്ന മേശയുടെ ഡ്രായെർ സൈഡിൽ അടുക്കി വച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. അത് അടുക്കിവച്ചു നോക്കിയാലോ മതിലിന്റെ ഉയരം കിട്ടുമോ എന്ന് നോക്കുകയായിരുന്നു. അങ്ങനെ പണി തുടങ്ങുകയായിരുന്നു. ഒരു വിധം മതിലിനു അപ്പുറവും ഇപ്പുറവും പടി പോലെ അടുക്കി കഴിഞ്ഞിരുന്നു. മമ്മൂക്കയ വിളിച്ച് അറിയിച്ചു കടയുടെ പുറകു വശത്ത് നിന്ന് വേദിയിലേക്ക് കയറാമെന്ന് വിവരം അറിയിച്ചു. അങ്ങനെ മമ്മൂക്ക കാറിൽ പുറകു വശത്ത് എത്തി ഒരു മതിലിനുമുകളിൽ കൂടി ഓടി കയറി കടയുടെ മുൻവശത്ത് എത്തുകയായിരുന്നു. ശെരിക്കും അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഞെട്ടി ഇതു ഏത് വഴി വന്നു എന്ന് ആലോചിച്ച്.  എന്തായാലും മമ്മൂക്ക തിരിച്ചു മുൻവശത്തു കൂടെ തന്നെ പോയി. ശെരിക്കും മമ്മൂക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല അദ്ദേഹം മതില് ചാടിയാണ് അകത്തേക്ക് പോയതെന്ന്. അതാണ് ദാസൻ ജോലിയോടുള്ള ആത്മാർഥത അദ്ദേഹത്തെ താരങ്ങൾക്കിടയിൽ പ്രിയപ്പെട്ടവനാക്കിയത്.

ENGLISH SUMMARY: mem­o­ries of das in film industry
You may also like this video