September 29, 2022 Thursday

മദ്യകുപ്പികളുമായി കാട്ടുപാതയിലൂടെ അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ചവരെ പിടികൂടി

സുനിൽ കെ കുമാരൻ
നെടുങ്കണ്ടം
May 20, 2020 6:44 pm

മദ്യകുപ്പികളുമായി അതിര്‍ത്തി കടന്ന് എത്തിയ തമിഴ്‌നാട് സ്വദേശികളെ പൊലീസ് തിരിച്ചയച്ചു. അഞ്ച് ആളുകളാണ് അതിര്‍ത്തി കടന്ന് എത്തിയത്. ഇതില്‍ രാമക്കല്‍മേട് വഴി കാട്ടുപാതയിലൂടെ നടന്ന് വന്ന മൂന്ന് യുവാക്കളാണ് മദ്യവുമായി അതിര്‍ത്തി കടന്ന് എത്തിയത്.രാവിലെ ഏട്ട് മണിയോടെ ചോറ്റുപാറ വാര്‍ഡ് മെമ്പര്‍ വിജിമോള്‍ വിജയനും നെടുങ്കണ്ടം എസ്‌ഐ ടി.സി റോയിമോന്‍, ഹോം ഗാര്‍ഡ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. നെടുങ്കണ്ടത്തുള്ള സ്ഥലത്തെ കൃഷി സ്ഥലത്ത് എത്തിയതിനിടെയാണ് പിടികൂടുകയും തുടര്‍ന്ന് മൂവരുടെ പേരിലും നെടുങ്കണ്ടം പൊലീസ് കെസെടുത്ത് സ്വദേശത്തേയ്ക്ക് തി്‌രിച്ചയച്ചു.

തേവാരംമെട്ട് കൂടി അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച പിതാവിനേയും മകനേയും നെടുങ്കണ്ടം പൊലീസ് പിടികൂടി തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചയച്ചു. എറണാകുളത്ത് സൈറ്റ് എന്‍ജിനീയറായി ജോലി ചെയ്യുന്ന മകനെ ഇടുക്കി വഴി എറണാകുളത്തെ ജോലി സ്ഥലത്ത് എത്തിക്കുവാന്‍ വേണ്ടിയാണ് തേനി സ്വദേശികളായ ഇരുവരും തേവാരംമെട്ട് വഴി രാവിലെ മൂന്നരയോടെ നടന്ന് കയറിയത്. കേരളത്തിലേയ്ക്ക് പോരുവാനുള്ള പാസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച അഞ്ച് പേരും കാട്ടുപാതയിലൂടെ അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ചത്. നെടുകണ്ടം സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ്, രാഹുല്‍ എന്നിവര്‍ ഇവരുടെ പേരില്‍ കേസെടുത്ത് തിരികെ സ്വദേശത്തേയ്ക്ക് അയച്ചു.

Eng­lish Sum­ma­ry: Men who tried to cross Ker­ala bor­der with liquor bot­tles were caught

YOU MAY ALSO LIKE THE VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.