Saturday
07 Dec 2019

റോഡിൽ കുഴഞ്ഞ് വീണ് കുരങ്ങ്; ആം​ബു​ല​ന്‍​സ​യ​ച്ച്‌ മേ​ന​കാ ഗാ​ന്ധി

By: Web Desk | Tuesday 19 November 2019 9:32 PM IST


ന്യൂ​ഡ​ല്‍​ഹി: റെ​യ്സി​നാ റോ​ഡി​ല്‍ കു​ഴ​ഞ്ഞു​വീ​ണ കു​ര​ങ്ങി​നെ ര​ക്ഷി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ​യ​ച്ച്‌ ബി​ജെ​പി നേ​താ​വ് മേ​ന​കാ ഗാ​ന്ധി. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ട്വി​റ്റ​റി​ലൂ​ടെ ഇ​ട്ട സ​ന്ദേ​ശം കണ്ടാണ് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മൃ​ഗ സം​ര​ക്ഷ​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ മേ​ന​ക ഗാ​ന്ധി​യു​ടെ അ​ടി​യ​ന്ത​ര ന​ട​പ​ടി. മേ​ന​ക ഗാ​ന്ധി​യു​ടെ ന​ട​പ​ടി ഇ​പ്പോ​ള്‍ സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

രാ​വി​ലെ ഡ​ല്‍​ഹി​യി പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രി​സ​ര​ത്ത് റോ​ഡി​ന​രി​കിലാണ് അ​വ​ശ​നി​ല​യി​ലാ​യ കു​ര​ങ്ങി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യ ഭാ​ര​തി ജെ​യി​ന്‍ ചി​ത്ര​ത്തോ​ടൊ​പ്പം ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്തു. ഏ​തെ​ങ്കി​ലും മൃ​ഗ​സം​ര​ക്ഷ​ക പ്ര​വ​ര്‍​ത്ത​ക​രോ എ​ന്‍​ജി​ഒ​യോ കു​ര​ങ്ങി​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ​ന്ദേ​ശ​ത്തി​ല്‍ മേ​ന​ക ഗാ​ന്ധി​യെ ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ മേ​ന​ക​യു​ടെ റി​ട്വീ​റ്റും എ​ത്തി. ഒ​രു വാ​ഹ​നം അ​യ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​തി​ല്‍ കു​ര​ങ്ങി​നെ സ​ഞ്ജ​യ് ഗാ​ന്ധി ആ​നി​മ​ല്‍ കെ​യ​റി​ല്‍ എ​ത്തി​ക്കു​മെ​ന്നും മേ​ന​ക അ​റി​യി​ച്ചു. കു​ര​ങ്ങ​നെ ര​ക്ഷ​പെ​ടു​ത്തി​യെ​ന്നും ഉ​ചി​ത​മാ​യ ക​ര​ങ്ങ​ളി​ലാ​ണ് എ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും മി​നി​റ്റു​ക​ള്‍​ക്കു ശേ​ഷം ഭാ​ര​തി ജെ​യി​ന്‍ അ​പ്ഡേ​റ്റ് ചെ​യ്ത ട്വീ​റ്റും ഇ​ട്ടു.

Related News