കോളേജ് ഹോസ്റ്റലിൽ ആർത്തവ പരിശോധന; 68 വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

Web Desk

ഗുജറാത്ത്

Posted on February 14, 2020, 2:40 pm

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ആർത്തവ പരിശോധന. 68 വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് കോളജ് ഹോസ്റ്റലിലാണ് വിദ്യാർത്ഥികൾക്ക് നേരെ ആർത്തവ പരിശോധന നടത്തിയത്.

ആർത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെതുടർന്നാണ് പരിശോധന നടന്നത്. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. ഈ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല. ഈ നിയമം ചിലർ ലംഘിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry; men­stru­al check­ing at the col­lege hos­tel

YOU MAY ALSO LIKE THIS VIDEO