മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെ പീഡിപ്പിച്ചു: ഏഴുപേർ അറസ്റ്റിൽ

Web Desk
Posted on November 08, 2019, 11:03 am

ഏർവാടി: മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഏർവാടി ദർഗയിൽ പിതാവിനൊപ്പമെത്തിയ യുവതിയെ ബുധനാഴ്ചയാണ് ഏഴുപേർ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ ഏഴു കൗമാരക്കാർ അറസ്റ്റിലായി.

മനോദൗർബല്യമുള്ളവർ ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ഭേദമാകുമെന്നാണ് ആളുകളുടെ വിശ്വാസം. അതിനാൽ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടുമാസമായി സംസാരശേഷിയില്ലാത്ത പിതാവിനൊപ്പം ദർഗയുടെ സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി.

ശുചിമുറിയിലേക്ക് പോയ യുവതിയെ യുവാക്കൾ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പതിനഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായിട്ടുള്ളത്.