25 April 2024, Thursday

വഴിയോര കച്ചവടക്കാരനെ കുത്തിക്കൊന്നു

Janayugom Webdesk
മുംബൈ
March 6, 2022 12:25 pm

നള്‍ ബസാര്‍ ഏരിയയില്‍ വഴിയോര കച്ചവടക്കാരനെ കുത്തിക്കൊന്നു. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഉപഭോക്താവ് കച്ചവടക്കാരനെ കുത്തിക്കൊന്നത്. തുടര്‍ന്ന് പ്രതി സംസ്ഥാനത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിയായ സൊഹ്റാബ് ഖുറേഷി (25) പണമിടപാടുമായി ബന്ധപ്പെട്ട് പഴക്കച്ചവടക്കാരനുമായി തര്‍ക്കമുണ്ടായി, തുടര്‍ന്ന് പഴവില്‍പ്പനക്കാരനായ ബാബുജി ഖുറേഷിയെ (55) കുത്തുകയും മകന്‍ ഛോട്ടു ഖുറേഷിയെ (30) ആക്രമിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് തന്നെ ബാബുജി മരിച്ചു. ഛോട്ടുവിനെ ചികിത്സയ്ക്കായി ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് അറിയിച്ചു. ഉത്തര്‍പ്രദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മലാഡിലെ മാല്‍വാനി പ്രദേശത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 302 (കൊലപാതകത്തിനുള്ള ശിക്ഷ), 307 (കൊലപാതകശ്രമം), 323 (സ്വമേധയാ മുറിവേല്‍പ്പിക്കുന്നതിനുള്ള ശിക്ഷ), 504 (സമാധാന ലംഘനം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള അപമാനം), 506 (ക്രിമിനല്‍ ഭീഷണിക്കുള്ള ശിക്ഷ), 201 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; The mer­chant was stabbed to death

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.