കോഴിക്കോട്: ബദൽ സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നിരോധനം പ്രാബല്യത്തിൽ വരുന്ന ജനുവരി ഒന്നു മുതൽ സമരം തുടരുമെന്നും വ്യാഴാഴ്ച മുതൽ കടകൾ തുറക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു.
ബദൽ സംവിധാനം നടപ്പാക്കുന്നത് വരെ നിലവിലെ രീതി തുടരണമെന്നും പ്ലാസ്റ്റിക് നിരോധനം ചെറുകിട കച്ചവടക്കാരെ ബാധിക്കുമെന്നും സമിതി പറഞ്ഞു. ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം. രാവിലെ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തല്ലുമുണ്ടായിരുന്നു. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ പ്രവര്‍ത്തകരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷം.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.