19 April 2024, Friday

കുഞ്ഞമ്മിണിക്കഥകൾ

മേഴ്സി ടി കെ
November 8, 2021 2:33 pm

എഴുത്തിനിരുത്തൽ കുഞ്ഞമ്മിണിക്ക് ഓർമ്മവച്ചത് മൂന്നുവയസ്സിലാണെന്നു തോന്നുന്നു. അങ്ങനെ തോന്നാനൊരു കാരണമുണ്ട്. നഴ്സറില് ചേർത്തത് രണ്ടരവയസ്സിലെന്ന് അമ്മ പറ യുന്നു. ബന്ധുവായ അച്ചാമ്മചേച്ചിയാണ് നഴ്സറിയിൽ കൊണ്ടുപോയത്. പുതിയ തായി തുടങ്ങുന്ന നഴ്സറിയിൽ കുട്ടോൾടെ എണ്ണം തികയ്ക്കാനായിരുന്നു അത്. മുലകുടി മാറീട്ടില്ലെന്നും അടങ്ങിയിരിക്കില്ലെന്നും പറഞ്ഞിട്ടും, ‘അതൊന്നും സാരമി ല്ലെ‘ന്ന് പറഞ്ഞ് അവളെ ഡ്രസ്സണിയിച്ച് എടുത്തുകൊണ്ടുപോയത്രേ. പക്ഷേ അത് അവൾക്ക് ഓർമ്മയില്ല. ഓർമ്മവെച്ചപ്പോൾ നഴ്സറിയിൽ കൊണ്ടുപോകുന്നത് ചേട്ടനായ പോസാണ്. തോള
ത്തേറ്റിയാണ് പോക്ക്. താഴെയിറക്കി നടത്താൻ പല സൂത്രങ്ങളും പ്രയോഗിക്കുമെ ങ്കിലും അതൊക്കെ അവൾ പൊളിച്ചടുക്കും. ‘കൈവേദനിക്കാണ് താഴെയിറങ്ങാമോ’ യെന്ന് പോസ് മുഖംകോട്ടിയാൽ, ദയ തോന്നി താഴെയിറങ്ങും. പോകുന്ന വഴിയിൽ കാണുന്ന പൂക്കളെല്ലാം സ്വന്താണെന്നാണ് വിചാരം. അതേതു വീട്ടുമുറ്റത്തെയാണ ങ്കിലും കിട്ടിയില്ലെങ്കിൽ നിലത്തുവീണുകരയുകയെന്ന തന്ത്രത്തിൽ തോറ്റു തുന്നം പാടും പോസ്. അങ്ങനെയാകാം പോസ് പൂക്കള്ളനായത്, പൂക്കളുടെ ആരാധകനാ യത്, വീട്ടുമുറ്റം നിറയെ ചെടികൾ നട്ടത്. 

‘അമ്മേ ഇതിനെ കൊണ്ടോവാൻ എനിക്കു പറ്റില്ല, വഴികാണണ പുല്ലും പൂവും പറിച്ചു ഉസ്കൂളിലെത്തുമ്പോ മണിയടിച്ചിട്ടുണ്ടാവും. സിസ്റ്റ് (സിസ്റ്റർ) ഇന്നലേം വഴക്കുപറഞ്ഞു. ഇനിയിതിനെ ബേവീടെകൂടെ വിട്മ്മേ’ പോസ് കെഞ്ചി. അതുകേട്ടതും എന്തോ ആപത്തിൽപ്പെട്ട പോലെ ചേച്ചി ബേവി പറഞ്ഞു ‘എന്റുണ്ണീശോയെ… എനിക്ക് പറ്റില്ലാട്ടോ അമ്മേ, പുല്ലും പുൽപ്പാദീം പറിക്കാനൊ ന്നും എനിക്ക് പറ്റൂല്യ. ’ ‘എന്നെ പോസ് കൊണ്ടോയാമതീട്ടോമ്മേ.. അതാ എനിക്കിഷ്ടം’ അവളെ ഒഴിവാക്കാ നുള്ള പോസിന്റെ ശ്രമം അങ്ങനെ പൊളിച്ചു. ഒരിക്കൽ നഴ്സറിമുറ്റത്ത് കളിക്കുമ്പോൾ വല്ലേട്ടൻ സൈക്കിളിൽ പോകുന്നു.! “വല്ലേട്ടാ‘ന്നു വിളിച്ച് പുറകെയോടി. പക്ഷേ സൈക്കിൾ നിർത്താതെപോയി. റോഡിലൂടെ കരഞ്ഞുവിളിച്ചു ഓടിപോകുന്നതു കണ്ട അപ്പന്റെ കൂട്ടുകാരൻ ‘വഴീ ന്ന് കിട്ടീതാന്നു’ പറഞ്ഞു അവളെ വീട്ടിൽ കൊണ്ടുവിട്ടു. ഇതൊന്നുമറിയാതെ അവളെ അന്വേഷിച്ചു കന്യാസ്ത്രീകൾ പരക്കം പാഞ്ഞു. കൊച്ച് വഴീലിറങ്ങിപ്പോ യതിന് കന്യാസ്ത്രീകളെ വഴക്കുപറയണമെന്ന് അമ്മ രോഷം കൊണ്ടു. പിറ്റേന്ന് നഴ്സറിയിൽ കൊണ്ടുപോയത് അപ്പനാണ്. ടീച്ചറിനെ അപ്പൻ വഴക്കുപറയുമെന്ന് പേടിച്ചെങ്കിലും ‘കൊച്ച് മഹാവിക്യതിയാ, ശ്രദ്ധിക്കണേ സിസ്റ്ററേ‘ന്ന് പറഞ്ഞു അപ്പൻ തിരിച്ചുപോന്നു.
.….….……
വല്ല്യ സ്കൂൾ പൂട്ട് കഴിഞ്ഞ് ചെന്നപ്പോൾ കന്യാസ്ത്രീമഠത്തിലെ നഴ്സറിക്ലാസ് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് മാറ്റിയിരുന്നു. പുതിയ നഴ്സറിയിൽ കുഞ്ഞി ചൂരൽ കസേരകൾ, ആടുന്ന കുതിര, വർണ്ണമണികളുള്ള സ്റ്റേറ്റ്, പാവക്കുട്ടികൾ, കളി പ്പാട്ടങ്ങൾ എല്ലാമുണ്ട്. നടുക്കുമാത്രം ചോപ്പ് പെയിന്റടിച്ച് കുഞ്ഞിക്കസേരയിലാണ് കുഞ്ഞമ്മിണി ആദ്യമിരുന്നത്. അതവൾക്കേറെയിഷ്ടായി. വന്നവരെല്ലാം ചോപ്പക്ക സേരക്കുവേണ്ടി തല്ലുപിടിച്ചപ്പോൾ അവൾ തോറ്റു പിന്മാറി. വീട്ടിൽ എന്തിനുമേതി നും വാശിപിടിക്കുന്നവൾ നഴ്സറിയിൽ പാവമായതെങ്ങിനെയോ എന്തോ.! കുതി രമേലുള്ള ആട്ടം ഇഷ്ടമെങ്കിലും, കേറുമ്പോഴേക്കും അവളെ തട്ടിമാറ്റി ആരെങ്കിലും കേറിയിരുന്നാടും. സങ്കടത്തോടെ, കൊതിയോടെ അവൾ നോക്കിനിൽക്കും. അന്ന് നഴ്സറിയിൽ റോസിടീച്ചറാണ്. ശത്രുക്കളെ ആട്ടിപ്പായിച്ച് കുതിരയിലിടാൻ ചില പ്പോൾ ടീച്ചർ സഹായിക്കാറുണ്ട്. ടീച്ചര്ാണ് പ്ലേറ്റ് നിറയെ ‘റ’ എന്നെഴുതിച്ചത്.
ഒരു കല്യാണത്തിനുപോയപ്പോഴാണ് വെള്ളസാരിയുടുത്ത്, പൂവുള്ള നെറ്റുവെച്ച്, പൂച്ചെണ്ട് കയ്യിൽ പിടിച്ച്, തലകുനിച്ചുനിൽക്കുന്ന മണവാട്ടിയെ കണ്ടത്. കന്യാ സ്ത്രീയാവാൻ പഠിക്കുന്ന, വെള്ളസാരിയുടുത്ത, സുന്ദരിയായ റോസിടീച്ചറെ മണ വാട്ടിയെപോലെ തോന്നിച്ചതുകൊണ്ടോ എന്തോ ടീച്ചറെ കല്യാണം കഴിക്കണമെന്ന കലശലായ മോഹമുണ്ടായി. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ കൊച്ചുങ്ങൾ കല്യാണം കഴിക്കില്ലെന്ന് പറഞ്ഞു അമ്മ നിരുൽസാഹപ്പെടുത്തി. ആയിടക്കാണ് വല്ലേട്ടന്റെ കല്യാണം കഴിഞ്ഞത്. എങ്കിൽപ്പിന്നെ വല്ലേട്ടനെ കല്യാണം കഴിക്കാ മെന്നുവെച്ചു. പക്ഷേ ചേട്ടന്മാരെ കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് അമ്മ അതും മുടക്കി.
‘ആരൊക്കെയാണ് ഷഡി ഇടാത്തോര്… ഒരു ദിവസം ടീച്ചർ ചോദിച്ചു. കുഞ്ഞമ്മി ണി അപ്പോത്തന്നെ ഉടുപ്പുപൊക്കി മഞ്ഞഷഡി കാണിച്ചു. പിന്നെ ടീച്ചർ എല്ലാവ രുടേയും ഉടുപ്പുപൊക്കി നോക്കി ഷഡിയില്ലാത്തോരുടെ ലിസ്റ്റെടുത്തു. എല്ലാവരും ഷഡിയിട്ടു വരണമെന്ന് പറഞ്ഞു.
ടീച്ചറേ ഞാൻ ചഡിയിട്ടു, കണ്ടോ എന്റെ നീലചഡി.? മേരീസ് വന്നപാടെ ഉടുപ്പ് പൊക്കിക്കാണിച്ചു. പക്ഷേ ഷഡിയില്ലായിരുന്നു. ടീച്ചറും കുട്ടികളും ചിരിച്ചപ്പോൾ മേരീസ് വലിയ വായിൽ കരഞ്ഞു. ഇടാൻ മറന്നതോ… എന്തോ. നഴ്സറികുട്ടികൾ, സ്കൾപ്പറമ്പിൽ നിരത്തിവെച്ച തകരടിന്നിൽ മൂത്രമൊഴിക്കണമെ ന്നാണ് ചട്ടം. ഇന്റർവെല്ലിന് വല്ല്യക്ലാസ്സിലെ ആൺകുട്ടികൾ അതുകൊണ്ടുപോയി തെങ്ങിന്റെ ചുവട്ടിലൊഴിക്കണം. തെങ്ങിന് വളം കിട്ടാൻ കൃഷിസിസ്റ്റിന്റെ ബുദ്ധി. ആൺകുട്ടികൾക്ക് ടിന്നിൽ മൂത്രമൊഴിക്കാൻ എളുപ്പമെങ്കിലും പെൺകുട്ടികൾ വല്ലാതെ പാടുപ്പെട്ടു. ഒരിക്കൽ ടിന്നിൽ മൂത്രം വീഴിക്കാൻ ശ്വാസം പിടിച്ച്, ടിന്നിലേ ക്ക് വീണുപോയ റെജീനയുടെ തുട മുറിഞ്ഞു. അതോടെ കൃഷിസിസ്റ്റിന്റെ ടിന്നിൽ മൂത്രമൊഴിക്കൽ പദ്ധതി നിർത്തലാക്കി.
ഊണുകഴിഞ്ഞാൽ എല്ലാവരേയും കുഞ്ഞുപ്പായയിൽ ഉറക്കാൻ കിടത്തും. കുഞ്ഞു പ്പായയിലെ കിടപ്പ് നന്നേ ബോധിച്ചു. എല്ലാവരുമുറങ്ങിയാലും അവളുറങ്ങാതെ കിടക്കും. ഉറങ്ങാത്തവരെ ടീച്ചർ വടികൊണ്ട് മെല്ലെ തോണ്ടും. അതോടെ ചില കുട്ടികൾ അലമുറയിട്ടുകരയും. അതുകാണുമ്പോൾ അവൾക്ക് ചിരിവരും. പതിവാ
.…
യി വീട്ടിൽനിന്ന് അടി കിട്ടുന്ന അവൾക്ക് ഇതൊക്കെയെന്ത്’ എന്നൊരു ഭാവമാണ്. ഉറങ്ങാത്തവരുടെ പേര് ടീച്ചറോട് പറഞ്ഞുകൊടുക്കുന്ന ഒരു പരിപാടിയുണ്ട്. അന്ന് “പോളി ഉറങ്ങീല്ല്യ ടീച്ചറേ‘എന്ന് പറഞ്ഞതേയുള്ളൂ, നീ ഉറങ്ങാത്തോണ്ടല്ലേടി ഞാനുറങ്ങാത്തത് കണ്ടേ’, എന്നുപറഞ്ഞു പോളി ഓടിവന്ന് പുറത്തൊരിടി! അവളു റക്കെ കരഞ്ഞു. ടീച്ചർ പോളിക്ക് ഒരടി കൊടുത്തു, അവൾക്ക് സമാധാനമായി. ഉറക്കമുണർന്നാൽ എല്ലാവരും പാൽ കുടിക്കണമെന്ന് നിർബന്ധമാണ്. അവൾക്കി ഷ്ടമില്ലാത്ത കാര്യം. പാൽ കുടിക്കാത്തവർ ചീത്തക്കുട്ടികളെന്നും, അവർക്ക് ബുദ്ധി യുണ്ടാവില്ലെന്നും ടീച്ചർ പറഞ്ഞു. ബുദ്ധിയില്ലാതായതിൽ മനസ്താപം തോന്നി പിന്നീട് പാൽ കുടിച്ചെങ്കിലും ബുദ്ധിയുണ്ടായില്ല. കതിരിൽ വളം വെച്ചിട്ടെന്തു കാര്യം.! റോസിടീച്ചർ പോയി, അടുത്തവർഷം ലിസ്സിടീച്ചർ വന്നു. ലിസ്സിടീച്ചർക്ക് കണ്ണടയു ണ്ട്. ഒന്നേരണ്ടും ‘റെയിൻ റെയിൻ ഗോ എവേ’ എന്ന പാട്ടും എബിസിഡിയും ലിസ്സിടീച്ചറാണ് പഠിപ്പിച്ചത്. കുരിശുവരക്കാനും സുകൃതജപം ചൊല്ലാനും പഠി പ്പിച്ചു. ഒരു പൂജവെയ്പ്പ് കാലത്താണ് നഴ്സറിയിൽ പോക്ക് നിർത്തി എഴുത്തിനിരുത്തി യത്. “ഹരിശ്രീ ഗണപതയേ നമഃ‘ന്നും “അആ’ എന്നും ആശാൻ അരിയിൽ എഴു തിച്ചു. ആദ്യദിവസം കുറേ പലഹാരങ്ങൾ കിട്ടിയതുകൊണ്ടോ എന്തോ ആശാൻ പള്ളിക്കൂടം അവൾക്കിഷ്ടായി. അന്ന് ‘വായനക്കിടൽ’ ഉള്ളതുകൊണ്ടാണത്രേ പല ഹാരം കിട്ടീത്. അക്ഷരങ്ങളെല്ലാം പഠിച്ചുകഴിഞ്ഞവരുടെ പരീക്ഷയാണ് വായന ക്കിടൽ’. പലഹാരം വിതരണം ചെയ്തും ആശാന് വസ്ത്രവും പണവും നല്കി യാണ് അതാഘോഷിക്കുന്നത്. “ആശാനെ ഇന്ന് വായനക്കിടലുണ്ടോ’ ബാബു ചോദിക്കും. ആശാന്റെ മറുപടി ക്കായി ഞാൻ ചെവി വട്ടംപിടിക്കും, അത് പലഹാരം കിട്ടണ ഏർപ്പാടാണല്ലോ. ആശാൻ നല്ല മൂഡിലാണെങ്കിൽ പറയും “വേഗം പഠിച്ചാൽ നാളെത്തന്നെ വായന ക്കിടാം’. അല്ലെങ്കിൽ ‘ഉവ്വടാ വായേൽക്കിടൽ ഉണ്ടടാ, പോയിരുന്ന് ‘കകാകികീന്ന് എഴുതടാ ചെർക്കാ‘ന്ന് പറയും. 

ആശാൻ ആളൊരു പുലിയാണ്, എഴുത്താണി കൊണ്ട് ഓലയിലെഴുതും, വേനൽപ്പച്ച യും കരിയും കൂട്ടിതേച്ചു അക്ഷരങ്ങൾ തെളിയിക്കും. ജീവിതത്തിൽ കണ്ട ആദ്യത്തെ ചിത്രമെഴുത്ത് കൌതുകം അതാണ്. ആദ്യദിവസം “അആ, ഇം’ എഴുതിയ ഓല കിട്ടി. ഓലകൾ ചരടിൽ കോർത്തു ക്കെട്ടി ഗമയിലാണ് നടപ്പ്. ഓലകളുടെ എണ്ണം കൂടുംതോറും പഠിപ്പുകാരിയായെ ന്ന തോന്നലുണ്ടായി. “നിനക്കെത്ര ഓലയായി’ എന്നാണ് എല്ലാവരുടേയും ചോദ്യം. ഓലയെഴുത്തും പച്ചില‑കരിപ്രയോഗത്തിൽ തെളിയുന്ന അക്ഷരങ്ങളും കണ്ട് ആശാന്റെ കടുത്ത ആരാധികയായിത്തീർന്നു അവൾ. ആയിടക്ക് ആശാനെ കല്യാ ണം കഴിക്കണമെന്ന മോഹവുമുണ്ടായി. പക്ഷേ അക്കാര്യം അമ്മയോട് പറയാൻ പോയില്ല, അമ്മ അത് മുടക്കും, അതുറപ്പാ. ചില കുട്ടികൾ വരുമ്പോഴേ കരയും. അവരുടെ കണ്ണീര് ഉടുപ്പുകൊണ്ട് തുടച്ചു
.…
“കരയണ്ട’ന്നു പറയുമ്പോൾ “നീയവ്ടെപ്പോയിരിക്കടീ പെണ്ണേ, അവക്കടെ കണ്ണീര് അവള് തുടച്ചോളും, ഒരു കാര്യസ്ഥി വന്നേക്കാണ്. ഒരു ദയയുമില്ലാതെ ആശാൻ ദേഷ്യപ്പെടും. “തൊടേല് എഴുത്താണി കേറ്റണോടാ ചെക്കാ.. ’ കുറുമ്പന്മാരോട് ആശാൻ ചോദി ക്കും. ഇടയ്ക്ക് ആശാൻ ഉറക്കം തൂങ്ങും, ആശാനെ തോണ്ടിവിളിച്ച് ‘ആശാനെ ഉറങ്ങല്ലേ‘ന്നു പറയുമ്പോൾ ആശാൻ തല്ലാൻ കൈയോങ്ങും. ഓലയിൽ എഴുതു മ്പോൾ ആശാന്റെ വായിൽനിന്നും തുപ്പലൊഴുകും. ‘ആശാനേ വായേന്ന് തുപ്പലൊഴു കണ് ‘ന്ന് പറഞ്ഞാൽ “എന്റെ വായനോക്കിയിരിക്ക്യാണ്ട് “ഓ, ങ്ക’ന്ന് എഴുതടീ പെ
ണേ’ ആശാൻ വടി ചുഴറ്റും. ഉമ്മറത്ത് നിരത്തിയിട്ട മണലിൽ, അക്ഷരം പഠിപ്പിക്കാൻ വീട്ടിലെ ആശാന്മാരും കൂടി. ആശാനും കുട്ടിയാശാന്മാരും ഉൽസാഹിച്ച് അക്ഷരങ്ങളെല്ലാം ഒരുവിധം അവൾ പഠിച്ചെടുത്തു. എല്ലാവർക്കും വട്ടേപ്പവും പഴവും വിതരണം ചെയ്ത് ‘വായനക്കിടൽ’ ആഘോഷമാക്കി.
പ്രായമേറിയിട്ടും വിറക്കുന്ന കൈകളാൽ ഓലയിൽ അക്ഷരങ്ങളെഴുതി അനേകം ശിഷ്യരിൽ ജ്ഞാനത്തിന്റെ വെളിച്ചം തെളിയിച്ച പുണ്യത്മാവായ ആശാനോടും പിഞ്ചുകൈയ്യിൽ പെൻസിൽ പിടിപ്പിച്ച് ‘റ’ എന്നെഴുതിച്ച റോസിടീച്ചറിനോടും ‘എബിസിഡി’ ചൊല്ലിച്ച ലിസ്സിടീച്ചറിനോടുമുള്ള കടപ്പാടും സ്നേഹവും ആദരവും പറഞ്ഞാൽ തീരില്ല. ആ ഓർമ്മകൾക്കു മുമ്പിൽ അക്ഷരപ്രേമിയായ ശിഷ്യയുടെ ഗുരുവന്ദനമാണിത്, കോടി പ്രണാമങ്ങളോടെ..!

eng­lish summary:mercy t k sto­ry kunjamminikadhakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.