രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്; മെറിന്റെ അവസാനവാക്കുകള്‍

Web Desk

വാഷിങ്ടൺ

Posted on July 29, 2020, 2:58 pm

’ പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു.രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടി ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’- അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയില്‍ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തിയ മെറിന്റെ സഹപ്രവര്‍ത്തകരുടെ വാക്കുകളാണ് ഇത്.

ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ അവസാന ദിവസമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു കാര്‍ പാര്‍ക്കില്‍ വെച്ച് മരണം മെറിനെ തട്ടിയെടുത്തത്.

ഭര്‍ത്താവ് ഫിലിപ്പുമായിട്ടുളള കുടുംബ പ്രശ്നങ്ങളാണ് മെറിന്റെ മരണത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി മെറിൻ ഭര്‍ത്താവുമായി അകന്ന് താമസിക്കുകയായിരുന്നു. ബ്രോഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ച് താമ്പയിലേയ്ക്ക് താമസം മാറ്റാനുളള തയ്യാറെടുപ്പിലായിരുന്നു അവര്‍. പക്ഷേ എല്ലാം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ടായിരുന്നു.

‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചു കയറ്റിയത്.- മെറിന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തക പറഞ്ഞ വാക്കുകളാണിത്.

മിഷിഗണിലെ വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

മെറിനെ 17 തവണ കുത്തിയെന്നാണ് വിവരം.കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിവേല്‍പ്പിച്ച ശേഷം കാറിടിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മെറിനെ ഉടന്‍ തന്നെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ENGLISH SUMMARY: merin joy death in amer­i­ca updates

YOU MAY ALSO LIKE THIS VIDEO