ഡാറ്റാ സ്വകാര്യതയും പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി പ്രമുഖ മെസേജിങ് സേവനമായ വാട്സ് ആപ്പ്. സ്വകാര്യ മെസേജുകള്‍ വായിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഫോണ്‍ കോണ്ടാക്ടുകള് ഫേസ്ബുക്കുമായി പങ്കുവയ്ക്കില്ലെന്നും വാട്സ് ആപ്പ് വ്യക്തമാക്കി. ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ കണക്കെടുക്കാറില്ലെന്നും, മെസേജുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തിലൂടെ സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു. വാട്സ് ആപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിന്റെ ലൊക്കേഷന്‍ കാണാന്‍ കഴിയില്ല.
അതിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉണ്ട്. കോണ്ടാക്ട് പെര്മിഷന് ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്സ് ആപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാന്‍ മാത്രമാണ്. ഗ്രൂപ്പുകള്‍ സ്വകാര്യമായി തുടരും എന്നും വാട്സ് ആപ്പ് വിശദീകരിക്കുന്നു. വാട്സ് ആപ്പ് സ്വകാര്യതാ നയം പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിരുന്നു. മറ്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ മാറി തുടങ്ങിയിട്ടുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വൻ വര്‍ധനവ് ഉണ്ടായി.
ENGLISH SUMMARY:Messages are secure; WhatsApp with feedback
You may also like this video