20 April 2024, Saturday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

യുവേഫ പുരസ്കാര പട്ടികയില്‍ നിന്ന് മെസിയും ക്രിസ്റ്റ്യാനോയും പുറത്ത്

Janayugom Webdesk
ലണ്ടന്‍
August 19, 2021 10:25 pm

മികച്ച താരത്തിനുള്ള യുവേഫയുടെ പുരസ്കാരപട്ടികയില്‍ നിന്നും സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുറത്ത്. ചെല്‍സി താരങ്ങളായ ജോര്‍ജിഞ്ഞോ, എന്‍ഗോളോ കാന്റെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയ്ന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്.

യൂറോകപ്പില്‍ പങ്കെടുത്ത 24 രാജ്യങ്ങളിലെയും ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയില്‍ പങ്കെടുത്ത 80 ക്ലബ്ബുകളുടെ കോച്ചുമാരും 55 മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്. യുവേഫയുടെ അംഗ അസോസിയേഷനുകള്‍ക്കും ഓരോ വോട്ടുകള്‍ രേഖപ്പെടുത്താം.

മെസി നാലാം സ്ഥാനത്ത് വന്നപ്പോള്‍ അഞ്ചാം സ്ഥാനം ബയേണ്‍ മ്യൂണികിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്കാണ്. മെസിക്ക് 148 പോയിന്റും പോളണ്ട് താരത്തിന് 140 പോയിന്റും ലഭിച്ചു. ജിയാന്‍ ലൂജി ഡൊന്നരുമ്മ(49), കിലിയന്‍ എംബാപ്പെ(31), റഹീം സ്റ്റെര്‍ലിങ് (18), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(16), എര്‍ലിങ് ഹാളണ്ട്(15) എന്നിവര്‍ ആറുമുതല്‍ പത്തുവരെ സ്ഥാനങ്ങളിലെത്തി. ആദ്യ മൂന്നില്‍ ഇടംനേടിയവര്‍ സ്വന്തമാക്കിയ പോയിന്റ് നില പുരസ്കാരചടങ്ങില്‍ മാത്രമേ പ്രഖ്യാപിക്കൂ.

വനിതാ താരങ്ങളില്‍ ജെന്നിഫര്‍ ഹെര്‍മോസോ, ലെയ്കെ മാര്‍ട്ടെന്‍സ്, അലക്സിയ പുതെല്ലാസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. മികച്ച കോച്ചിനുള്ള പുരസ്ക്കാരത്തിന് ചെല്‍സിയുടെ തോമസ് ടുഷെലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡ‍ിയോളയും ഇറ്റലിയുടെ റോബര്‍ട്ടോ മാന്‍ചീനിയുമാണ് മുന്നിലുള്ളത്. 26 ന് തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.