Janayugom Online
lionel messi- janayugom

മെസ്സി യുഗം;കരിയറിൽ 700 ഗോളുകൾ

Web Desk

ബാഴ്സലോണ

Posted on July 01, 2020, 4:04 pm

ഇന്നലെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മെസ്സി ആഗ്രഹിച്ച ഫലം അല്ല അദ്ദേഹത്തിനും ബാഴ്‌സക്കും ലഭിച്ചത്. എന്നാല്‍ മെസ്സി നേടിയ ഗോള്‍ ഒരു നാഴികക്കല്ല് പിന്നിടാന്‍ താരത്തെ സഹായിച്ചു. കരിയറില്‍ 700 ഗോളുകള്‍ എന്ന റെക്കോര്‍ഡില്‍ ആണ് മെസ്സി എത്തിയത്.

ബാഴ്‌സലോണക്ക് വേണ്ടി 630 ഗോളുകളും അര്‍ജന്റീനയ്ക്ക് വേണ്ടി 70 ഗോളുകളുമാണ് ഔദ്യോഗിക മത്സരങ്ങളില്‍ നിന്നായി മെസ്സി ഇതുവരെ നേടിയത്. 2005ല്‍ റൊണാള്‍ഡീനോയുടെ പാസില്‍ നിന്നായിരുന്നു മെസ്സി കരിയറിലെ ആദ്യ ഗോള്‍ നേടിയത്. അന്ന് മുതലിങ്ങോട്ട് ഗോളിന് ഒരു ക്ഷാമവും മെസ്സിക്ക് നേരിടേണ്ടി വന്നിട്ടില്ല.

2012 ഒരു സീസണില്‍ 91 ഗോളുകള്‍ നേടിക്കൊണ്ട് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് മെസ്സി കരിയറില്‍ കുറിച്ചിരുന്നു. ഇനി ബാഴ്‌സലോണക്ക് വേണ്ടി 13 ഗോളുകള്‍ കൂടെ നേടിയാല്‍ ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസ്സിക്ക് കുറിക്കാം.

Eng­lish sum­ma­ry; mes­si goals 700

You may also like this video;