Web Desk

ബാഴ്സലോണ

May 21, 2021, 9:35 pm

മെസി ബാഴ്‌സ ക്യാമ്പ് വിട്ടു; തിരിച്ചെത്തില്ലെന്ന് സൂചന

Janayugom Online

സ്പാനിഷ് ലാലിഗയില്‍ അവസാന മത്സരത്തിനായി കാത്ത് നില്‍ക്കാതെ ലയണല്‍ മെസി അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങി. കോപ അമേരിക്ക് തുടങ്ങും മുമ്പ് ആവശ്യത്തിന് വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് മെസി നേരത്തെ ക്ലബ്ബ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഐബറിനെതിരെയാണ് ബാഴ്സയുടെ അവസാന മത്സരം. നാളെ നടക്കുന്ന പോരാട്ടത്തില്‍ മെസിയില്ലാതെയാവും ബാഴ്സ ഇറങ്ങുക.

സെല്‍റ്റാ വിഗോക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ലീഗില്‍ കിരീടപ്രതീക്ഷ കൈവിട്ട ബാഴ്സക്ക് മൂന്നാം സ്ഥാനം മാത്രമാണ് ഉറപ്പായിട്ടുള്ളത്. പരിശീലകന്‍ റോബര്‍ട്ട് കൂമാന്റെ അനുമതിയോടെ മെസി പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അവധിക്കാലം ആഘോഷിക്കാനായി താരം നേരത്തെ മടങ്ങുമെന്നും ബാഴ്സ വ്യക്തമാക്കിയിരുന്നു.

ഈ സീസണിനൊടുവില്‍ ബാഴ്സലോണയുമായി കരാര്‍ അവസാനിക്കുന്ന മെസി ഇനി തിരിച്ചുവരുമോയെന്ന് ആശങ്കയും ആരാധകര്‍ക്ക് ഉണ്ട്. നേരത്തെ തന്നെ മെസി ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാഴ്സലോണയ്ക്ക് കോപ ഡെല്‍ റേ നേടാന്‍ ആയി എങ്കിലും മോശം സീസണായിരുന്നു ഇത്. അര്‍ജന്റീനയ്ക്ക് വേണ്ടി കോപ അമേരിക്ക നേടുകയെന്നതായിരിക്കും മെസിയുടെ പുതിയ ലക്ഷ്യം.

Eng­lish sum­ma­ry: Mes­si left barcelona camp

You may also like this video: