മെസിയുടെ വിലക്ക് കഴിഞ്ഞു; ഇനി അർജന്റീന ജെഴ്സിയിൽ കളിക്കും

Web Desk

ബ്യൂണസ് ഐറിസ്

Posted on September 11, 2020, 10:50 pm

ലയണൽ മെസിക്കെതിരെ ഏർപ്പെടുത്തിയിരുന്ന വിലക്കിന്റെ കാലാവധി കഴിഞ്ഞതായി ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗീകരിച്ചു. ഇതോടെ അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസിക്ക് കളിക്കാം. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. പിന്നാലെ ടൂര്‍ണമെന്റ് നടത്തിപ്പിനേയും സംഘാടകരേയും വിമര്‍ശിച്ചതിനായിരുന്നു മെസിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൂടാതെ 50,000 യുഎസ് ഡോളർ പിഴയും ചുമത്തിയിരുന്നു.

ഇപ്പോൾ വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) വാദം ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഒക്ടോബർ എട്ടിന് ബ്യൂണസ് ഐറിസിൽ ഇക്വഡോറിനെതിരെയും പിന്നീട് ബൊളീവിയക്ക് എതിരെയും നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസിക്ക് ഇറങ്ങാം.

Eng­lish sum­ma­ry: Mes­si’s ban over

You may also like this video: