കേരളത്തില്‍ ഈ വര്‍ഷവും കാലവര്‍ഷം കഴിഞ്ഞ വര്‍ഷത്തെ തോതിലോ അതിലേറെയോ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷം ആവര്‍ത്തിച്ച കാലവര്‍ഷം ആവര്‍ത്തിക്കാൻ സാധ്യത കൂടതലാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പ്രളയം ഉണ്ടാകുന്ന തരത്തിലേയ്ക്ക് കാലവര്‍ഷം മാറിയില്ലാ എങ്കിലും ഡാമുകള്‍ നിറയാനും നദികളും പുഴകളും കരകവിഞ്ഞ് ഒഴുകാനും സാധ്യതയുണ്ട്. ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. മധ്യപൂര്‍വ്വ ശാന്തസമുദ്രനിരപ്പിലെ ഉഷ്മാവാണ് കേരളത്തില്‍ മഴയുടെ തോത് നിര്‍ണയിക്കുന്ന പ്രധാന ഘടകം.
379.7 എം.എം വേനല്‍മഴയാണ് മാര്‍ച്ച് 1 മുതല്‍ മേയ് 31വരെ കിട്ടേണ്ടിയിരുന്നത്. എന്നാല്‍ 169.6 എം.എം മഴ മാത്രമാണ് കിട്ടിയത്. ഒന്നരമാസമായി സംസ്ഥാനത്തെ താപനില കൂടുതലായതു കൊണ്ടു തന്നെ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇവിടെ വീശിയടിക്കുകയും ഇത് മഴയ്ക്ക് അനുകൂല ഘടകമാകുമെന്നും കാലാവസ്ഥാ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.