Wednesday
21 Aug 2019

വൈദ്യുത മീറ്ററുകള്‍ നശിപ്പിച്ചു; പഞ്ചാബില്‍ 250 കോടി രൂപയുടെ നഷ്ടം

By: Web Desk | Monday 10 September 2018 2:51 PM IST


meter in Punjab

പട്യാല: മീറ്ററുകള്‍ ഉപയോഗ ശൂന്യമാക്കി തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് പഞ്ചാബില്‍ 250 കോടിയുടെ നഷ്ടമുണ്ടായി. 40 ഓളം ഉപഭോക്താക്കളുടെ വൈദ്യുതി മീറ്ററുകളില്‍ കേടുപാടുകള്‍ വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. പഞ്ചാബ് സംസ്ഥാന പവര്‍ കോര്‍പറേഷനിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 2016 മുതല്‍ നടത്തിവന്നിരുന്ന തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

അതേസമയം 2017ല്‍ ഇതിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ മാസം ബട്ടീന്തയില്‍ ഇത്തരത്തില്‍ വൈദ്യുതി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ കേസില്‍ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ലുധിയാനയിലും ഇത്തരത്തില്‍ ഒരു കേസ് തെളിഞ്ഞിരുന്നു. ഈ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒരു ഹെഡ് കാഷ്യറെയും കാഷ്യറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം സംഭവിച്ചത് 250 കോടി രൂപയുടെ നഷ്ടമാണെന്ന് അധികൃതര്‍ കണ്ടെത്തി.
2013ലാണ് പഞ്ചാബില്‍ കമ്പ്യൂട്ടറൈസ്ഡ് ബില്ലിങ് നിലവില്‍ വരുന്നത് ഇതിനുശേഷം ഇവിടെ വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥരും ഉപഭോക്താക്കളും ചേര്‍ന്ന് നിരവധി അഴിമതികള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ തമ്മിലുള്ള ഇടപാടില്‍ വൈദ്യുതി വകുപ്പ് നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പി എസ് പിസിഎല്‍ പറയുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ തയ്യാറായിരുന്നില്ലെന്നും പി എസ് പിസിഎല്‍ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് പിഎസ്പിസിഎല്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. വൈദ്യുതി വകുപ്പ് അധികൃതര്‍ മീറ്റര്‍ റീഡിങ് യഥാസമയം എടുക്കാറില്ലെന്നും പിഎസ്പിസിഎല്‍ കൂട്ടിച്ചേര്‍ത്തു.