Thursday
27 Jun 2019

മീടൂ ആരോപണം; മൃദുലാ ദേവിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസ് എടുത്തു

By: Web Desk | Friday 14 June 2019 7:38 PM IST


വയനാട്: ദളിത് ആക്റ്റിവിസ്റ്റായ യുവതിയോട് ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടന്‍ വിനായകനെതിരെ കേസ്. കല്‍പ്പറ്റ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120, 120-Oഎന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമുള്ള മൃദുലാ ദേവി ശശിധരന്‍ എന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിനായന്‍ മോശമായി പേരുമാറിയെന്ന് ഫേസ്ബുക്കിലൂടെയാണ് മൃദുല ആരോപിച്ചത്. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു.എന്നാല്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ല എന്ന് മാത്രമായിരുന്നു വിനായകന്റെ മറുപടി.

Related News