May 28, 2023 Sunday

മെട്രോയിൽ ഇനി മുതൽ ഈ സാധനങ്ങൾക്ക് വിലക്ക്

Janayugom Webdesk
ബെംഗളൂരു
February 15, 2020 9:17 pm

ബംഗളൂരു മെട്രോയിൽ വിലക്കുള്ള സാധനങ്ങളുടെ നീണ്ട പട്ടികയുമായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ. ശരിയായ രീതിയിൽ പൊതിയാത്ത മത്സ്യവും മാംസവും മെട്രോ ട്രെയിനിൽ കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബിഎംആർസിഎല്ലിന്റെ ട്വിറ്റർ പേജിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഒരു യാത്രക്കാരനു മെട്രോ സ്റ്റേഷനിൽ വെച്ചു ഫെബ്രുവരി 13ന് ഉണ്ടായ അനുഭവം ട്വിറ്റർ പോസ്റ്റിട്ടിരുന്നു. ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി മീൻ വാങ്ങി മെട്രോ സ്റ്റേഷനിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാരൻ ഉള്ളിലേക്ക് കടത്തിവിട്ടില്ലെന്നും മത്സ്യം കൊണ്ടുപോകാൻ അനുമതിയില്ലെന്നറിയിക്കുകയുമായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു .

ഇതിനു മറുപടിയെന്ന നിലയിലാണ് മെട്രോ ട്രെയിനിൽ വിലക്കുള്ള വസ്തുക്കളുടെ പട്ടിക അധികൃതർ നൽകിയത്. ഗന്ധം പുറത്തുവരാത്ത വിധത്തിൽ പാക്ക് ചെയ്ത മത്സ്യമാംസാദികൾക്ക് വിലക്കില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ENGLISH SUMMARY: Metro realsed the list of banned items

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.