Web Desk

ന്യൂഡല്‍ഹി

August 30, 2020, 11:41 am

മെട്രോ സർവീസ്; അന്തിമ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചു

Janayugom Online

രാ‍ജ്യത്ത് മെട്രോ സർവീസ് പുനരാരംഭിക്കുന്നതിനായി അന്തിമ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സെപ്റ്റംബർ ഒന്നിന് യോഗം വിളിച്ചു. കേന്ദ്ര ന​ഗരവികസന മന്ത്രാലയമാണ് യോ​ഗം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ ഏഴ് മുതൽ ഘട്ടം ഘട്ടമായി മെട്രോ സർവ്വീസ് പുനരാരംഭിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. സർക്കാർ ഉദ്യോ​ഗസ്ഥർക്കായിരിക്കും ആദ്യഘട്ടത്തിൽ യാത്രാനുമതി.

നിർബന്ധമായും യാത്രക്കാരെല്ലാം മാസ്ക് ധരിക്കണം. ശരീരോഷ്മാവ് പരിശോധിക്കും. ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിടണം. യാത്രക്കാർക്ക് ടോക്കൺ നൽകില്ല. ഡിജിറ്റൽ പണി മിടപാട് മാത്രമായിരിക്കും അനുവ​ദിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉണ്ടായിരിക്കും.

ഇന്നലെ രാത്രിയാണ് അൺലോക്ക് നാല് മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറത്തിറക്കിയത്. അടുത്ത മാസം ഏഴ് മുതൽ മെട്രോ സർവ്വീസുകൾ ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ കോവിഡ് കേസുകൾ 35 ലക്ഷം കടന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 35,39,712 ആണ്. മരണ സംഖ്യ 63,657 ആയി. 27,12,520 ലക്ഷം പേർക്ക് കൊവിഡ് ഭേദമായി. മഹാരാഷ്ട്രയിൽ 16,000ൽ അധികം റെക്കോർഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിലെ ഡുംക സെൻട്രൽ ജയിലിലെ അൻപത് തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചാബിൽ രോഗബാധിതർ അരലക്ഷം കടന്നു.

മഹാരാഷ്ട്രയിൽ രോഗവ്യാപനം അതിതീവ്രമായി. 24 മണിക്കൂറിനിടെ 16,867 പോസിറ്റീവ് കേസുകളും, 328 മരണവും റിപ്പോർട്ട് ചെയ്തു.

Eng­lish sum­ma­ry; metro ser­vice in india

You may also like this video: