15 October 2024, Tuesday
KSFE Galaxy Chits Banner 2

മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പൊലീത്ത അന്തരിച്ചു

Janayugom Webdesk
June 21, 2022 8:53 pm

യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയും മർത്തമറിയം സമാജം അഖില മലങ്കര പ്രസിഡന്റുമായ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത (51) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ഇന്ന് കുറിച്ചി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ വൈകുന്നേരം മൂന്നിന് നടക്കും.
കുറിച്ചി പകലോമറ്റം അമ്പലക്കടവിൽ കൊച്ചില്ലത്ത് പരേതരായ ചാക്കോ ഏബ്രഹാമിന്റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ മകനായി 1970 ജൂലൈ 23നാണ് പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത ജനിച്ചത്. തങ്കച്ചൻ, രാജു, സണ്ണി, സാബു, കുഞ്ഞമ്മ, ആലീസ് എന്നിവര്‍ സഹോദരങ്ങളാണ്.
അഖില മലങ്കര യൂത്ത് അസോസിയേഷൻ പ്രസിഡന്റ്, കേഫ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്, നിരണം ഭദ്രാസന യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ്, പരുമല പദ്ധതി കൺവീനർ, പകലോമറ്റം അമ്പലക്കടവ് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്നു.

Eng­lish sum­ma­ry; Met­ro­pol­i­tan Mar Poly­carp dies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.