29 March 2024, Friday

എംജി മോട്ടോര്‍ ഇന്ത്യ പുതിയ ആസ്റ്റര്‍ എസ് യു വി അവതരിപ്പിച്ചു

Janayugom Webdesk
September 16, 2021 3:00 pm

എംജി മോട്ടോര്‍ ഇന്ത്യ ഒട്ടേറെ പുതുമകള്‍ നിറഞ്ഞ, പുതിയ ആസ്റ്റര്‍ എസ് യുവി അവതരിപ്പിച്ചു. എഐ അസിസ്റ്റന്റ്, ഓട്ടോണോമസ് ലവല്‍ 2 സാങ്കേതിക വിദ്യ എന്നിവയോടു കൂടിയ ഇന്ത്യയിലെ പ്രഥമ എസ് യു വിയാണ് എംജി ആസ്റ്റര്‍ എംജിയുടെ ലോകപ്രശസ്തമായ ഇസഡ് എസ് പ്ലാറ്റ്‌ഫോമില്‍ അധിഷ്ടിതവുമാണ് പുതിയ എസ് യു വി.

പുതിയ ആസ്റ്ററിന്റെ സെലസ്റ്റിയല്‍ ഗ്രില്‍ ശ്രദ്ധേയമാണ്. ക്ലാസിക് ലെപ്പേഡ് ജംപ് ഉള്ളപ്പോള്‍ ഡര്‍ലൈനാണ് മറ്റൊരു പ്രത്യേകത. എല്‍ഇഡി ഹെഡ് ലാംപുകളുടെ ക്രിസ്റ്റല്‍ ഡയമണ്ട് ഘടകങ്ങള്‍ അതിസൂക്ഷ്മമായാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.അകത്തളങ്ങളില്‍ അതിമൃദുലവും ഉന്നത ഗുണമേന്മയും ഉള്ള വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യം. 6 സ്പീഡ് ഉള്ള എടി, 220 എന്‍ എം ടോര്‍ക്കും 140 പിഎസ് പവറും ഉള്ള ബ്രിട്ട് ഡൈനാമിക് 20 ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഒന്ന്. വിടിഐ സാങ്കേതിക വിദ്യയോടുകൂടിയ പെട്രോള്‍ എഞ്ചിന്‍ ആണ് രണ്ടാമത്തേത്. മാനവല്‍ ട്രാന്‍സ്മിഷനും 8 സ്പീഡ് സിവിടിയും 144 എന്‍എം ടോര്‍ക്കും 110 പിഎസ് പവറുമാണ് ഇത് പ്രദാനം ചെയ്യുന്നത്.

സെപ്തംബര്‍ 19 മുതല്‍ എംജി ഷോറൂമുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന പുതിയ ആസ്റ്ററിന്റെ ബുക്കിങ്ങും തുടര്‍ന്ന് ആരംഭിക്കും. സാങ്കേതികയ്‌ക്കൊപ്പം നില്‍ക്കുന്ന മികവുറ്റ രൂപകല്പനയാണ് പുതിയ എസ് യു വിയെ വ്യത്യസ്തമാക്കുന്നതെന്ന് ഡിസൈന്‍ ഡയറക്ടര്‍ കാള്‍ ഗോഫം പറഞ്ഞു.എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ഛാബയാണ് ആസ്റ്റര്‍ അവതരിപ്പിച്ചത്. പാരാലിംപിക് അത്‌ലറ്റ് ആയ ദീപ മാലിക് ആണ് ഈ വ്യക്തിഗത എഐ അസിസ്റ്റന്റിനു ശബ്ദം നല്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആസ്റ്ററിന്റെ വ്യക്തിഗത അസിസ്റ്റന്റ് മനുഷ്യ സഹജമായ വികാരങ്ങളും ശബ്ദവും പ്രകടിപ്പിക്കുന്നു.

എംജി ബോഷിന്റെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ആസ്റ്ററില്‍ നല്‍കിയിരിക്കുന്നു. എ.ഐ. സാങ്കേതികത, ആറ് റഡാറുകള്‍, അഞ്ചു ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഈ എസ് യു വി അതിന്റെ അത്യാധുനിക ലെവല്‍ 2 ഓട്ടോണമസ് സവിശേഷതകള്‍ കൈകാര്യം ചെയ്യുന്നത്. ഈ കാര്‍ ഇ.എസ്.പി., ടി.സി.എസ്, എച്ച്.ഡി.സി എന്നിങ്ങനെ 27 സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തി കൂടുതല്‍ സുരക്ഷിതമായ ഡ്രൈവിങ് അനുഭവം നല്കുന്നു. ഇതിന്റെ സുഖസൗകര്യങ്ങളില്‍ 5 എയര്‍ ബാഗുകള്‍, 6 വശത്തേക്ക് ക്രമീകരിക്കാവുന്ന പവര്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ സീറ്റുകള്‍, ഇലക്ട്രിക് പാര്‍്ക്കിങ്ങ് ബ്രെയ്ക്ക്, ചൂടാക്കിയ ഒ.ആര്‍.വി.എം, റിയര്‍ സെന്‍സിംഗ് വൈപ്പര്‍, പി.എം. 2.5 ഫില്‍റ്റര്‍, വലിയ സ്‌കൈ റൂഫ്, റിയര്‍ എസി മുന്നിലും പിന്നിലും ആം റെസ്റ്റുകള്‍, അതുല്യ സിനിമാനുഭവത്തിനായി 7 ഇഞ്ച് ഉള്ള എംബെഡ് ചെയ്ത എല്‍.സി.ഡി. സ്‌ക്രീന്‍ അടങ്ങുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഉള്ള 10.1 ഇഞ്ച് എച്ച്.ഡി ഇന്‍ഫോട്ടെയിന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.
eng­lish summary;MG Motor India launch­es new Aster SUV
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.